സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

ഇടയസ്നേഹവുമായി പാപ്പാ ഫ്രാന്‍സിസ് വീണ്ടും ഓസ്തിയയില്‍

ഓസ്തിയയില്‍ വീടു വെഞ്ചിരിക്കാന്‍... മെയ് 20, 2017. - ANSA

31/05/2018 16:08

പാപ്പാ ഫ്രാന്‍സിസ് റോമിന്‍റെ പ്രാന്തഭാഗത്തുള്ള ഔസ്തിയയില്‍ പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആചരിക്കും.

ജൂണ്‍ 3-Ɔο തിയതി ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് ഓസ്തിയയിലെ വിശുദ്ധ മോനിക്കയുടെ ഇടവകചത്വരത്തിലെ വേദിയില്‍ പാപ്പാ ഫ്രാന്‍സിസ് ദിവ്യബലി അര്‍പ്പിക്കും. ദിവ്യബലിമദ്ധ്യേ വചനപ്രഭാഷണം നടത്തും. തുടര്‍ന്ന് ദിവ്യകാരുണ്യപ്രദക്ഷിണത്തിന് നേതൃത്വം നല്കുകയും ചെയ്യും.

പതിവായി റോമാരൂപതയുടെ ഭദ്രാസന ദേവാലയമായ മേരി മേജര്‍ ബസിലിക്കയില്‍ ആചരിക്കുന്ന പരിശുദ്ധ കുര്‍ബാനയുടെ മഹോത്സവവും അതിനോട് അനുബന്ധിച്ചുള്ള വിയ മെറുലാനയിലെ പരമ്പരാഗത ദിവ്യകാരുണ്യപ്രദക്ഷിണവും മാറ്റിവച്ചാണ് വത്തിക്കാനില്‍നിന്നും 35 കി.മി. അകലെ റോമാനഗരത്തിന്‍റെ പടിഞ്ഞാറന്‍ കടല്‍ത്തീര ഇടവകയായ ഓസ്തിയയിലെ വിശുദ്ധ മോനിക്കയുടെ ദേവാലയത്തില്‍ പാപ്പാ ഫ്രാന്‍സിസ് ദിവ്യകാരുണ്യമഹോത്സവം ആചരിക്കാന്‍ പോകുന്നത്.

വത്തിക്കാനില്‍നിന്നും ഓസ്തിയയിലേയ്ക്കുള്ള ദൂരം 
പാപ്പാ കാറില്‍ സഞ്ചരിക്കും.


(William Nellikkal)

31/05/2018 16:08