സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

മാര്‍പ്പാപ്പായെ വീണ്ടും വരവേല്ക്കുന്നതിനൊരുങ്ങി ഓസ്തിയ

പാപ്പാ ഓസ്തിയയിലെ ഭവനസന്ദര്‍ശനവേളയില്‍, 19 മെയ് 2017. - RV

30/05/2018 09:21

ജൂണ്‍ മൂന്നാം തീയതി, ദിവ്യകാരുണ്യത്തിരുനാള്‍ ആചരിക്കുന്ന ഞായറാഴ്ചയില്‍ ഇടയസന്ദര്‍ശനത്തിനെത്തുന്ന മാര്‍പ്പാപ്പായെ സ്വീകരിക്കാനായി ഓസ്തിയയിലെ ക്രൈസ്തവസമൂഹം തീക്ഷ്ണമായ ഒരുക്കത്തിലാണ്. 

മൂന്നാം പ്രാവശ്യമാണ് പാപ്പാ ഓസ്തിയയിലെത്തുന്നത്.  2015-ലെ മെയ് 3-ാംതീയതിയായിരുന്നു പാപ്പാ റോമിന്‍റെ മെത്രാന്‍ എന്ന നിലയില്‍, രൂപതയിലെ ഒരു ഇടവകയായ, ഓസ്തിയയിലെ സമാധാനത്തിന്‍റെ രാജ്ഞിയായ പരി. മറിയത്തിന്‍റെ  (Santa Maria Regina Pacis) നാമത്തിലുള്ള ഇടവകയിലേയ്ക്കുള്ള ആദ്യസന്ദര്‍ശനം.  രണ്ടാമതും ഒരു മെയ്മാസ സന്ദര്‍ശനത്തിലൂടെ, ഒരു ഇടവകവൈദികനെന്നപോലെ പാപ്പാ, ഓസ്തിയയിലെ പന്ത്രണ്ടു ഭവനങ്ങള്‍ വെഞ്ചരിച്ചു.  2017-ലെ മെയ് 19-ാംതീയതി ഒരു വെള്ളിയാഴ്ചയിലായിരുന്നു അത്. 

വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ, 1968-ലെ ദിവ്യകാരുണ്യത്തിരുനാള്‍ പ്രദക്ഷിണം നടത്തിയതിന്‍റെ 50-ാം വാര്‍ഷികത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഓസ്തിയയില്‍  വി. മോനിക്കയുടെ നാമത്തിലുള്ള ദേവാലയത്തില്‍ ആഘോഷപൂര്‍വമായ  ദിവ്യകാരുണ്യ പ്രദക്ഷിണത്തിനു നേതൃത്വം നല്‍കുന്നതെന്ന സവിശേഷതയും ഈ സന്ദര്‍ശനത്തിനുണ്ട്.  അടുത്തകാലത്ത് കുറ്റവാളി സംഘങ്ങളുടെ നശീകരണപ്രവര്‍ത്തനങ്ങളാല്‍ ഏറെ കഷ്‌ടതകള്‍ സഹിച്ച സമൂഹമാണിത്. "പാപ്പായുടെ ഈ സന്ദേര്‍ശനം ഓസ്തിയ സമൂഹത്തോടുള്ള സ്നേഹത്തിന്‍റെയും അടുപ്പത്തിന്‍റെയും അടയാളമാണ്", ഇടവകവൈദികനായ മോണ്‍. ജൊവാന്നി ഫാല്‍ബോ പറഞ്ഞു.


(Sr. Theresa Sebastian)

30/05/2018 09:21