സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

“നല്ല കുടുംബങ്ങള്‍ ഭാവിലോകത്തിനു നിര്‍ണായകം”: പാപ്പാ

ഫ്രാന്‍സീസ് പാപ്പാ, സ്റ്റേറ്റ് പോലീസ്, പൊതുസുരക്ഷാ വകുപ്പിലെ ജോലിക്കാരോടും കുടുംബാംഗങ്ങളോടുമൊത്ത്, 25 മെയ് 2018

26/05/2018 07:16

വത്തിക്കാന്‍, 2018 മെയ് 25.  റോമിലെ സ്റ്റേറ്റ് പോലീസ് വകുപ്പിലും, പൊതു സുരക്ഷാവകുപ്പിലും സേവനം ചെയ്യുന്നവരും അവരുടെ കുടുംബാംഗങ്ങളുമായി പാപ്പാ നടത്തിയ കൂടിക്കാഴ്ചയില്‍ അവര്‍ക്കു നല്‍കിയ സന്ദേശത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്. ഏതാണ്ട് ആറായിരം പേര്‍ ഒത്തു ചേര്‍ന്ന ഈ കൂടിക്കാഴ്ചയ്ക്കു വേദിയായിരുന്നത്, വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയായിരുന്നു.

സഭയ്ക്കും പാപ്പായ്ക്കും അവര്‍ ചെയ്യുന്ന വലിയ സേവനത്തെ കൃതജ്ഞതയോടെ അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ അവര്‍ക്കുള്ള സന്ദേശം ആരംഭിച്ചത്. പാപ്പാ പറഞ്ഞു: "നിങ്ങളെ, നിങ്ങളുടെ കുഞ്ഞുങ്ങളോടും, ഭാര്യമാരോടും, ഭര്‍ത്താക്കന്മാരോടും, മാതാപിതാക്കളോടും ചേര്‍ന്നു കാണുന്നത് എനിക്ക് ഏറെ ആനന്ദം പകരുന്നു.  നിങ്ങളുടെ കണ്ണുകളിലേയ്ക്കു നോക്കി, ഹസ്തദാനം ചെയ്ത്, നിങ്ങളുടെ കുഞ്ഞുങ്ങളെ തലോടി, ഹൃദയങ്ങള്‍ വികസിക്കുന്നു, ദൈവത്തെ സ്തുതിച്ചും അവിടുത്തേയ്ക്കു നന്ദി പറഞ്ഞും നാം കൂടുതല്‍ അടുപ്പമുള്ളവരും, ഐക്യമുള്ളവരും ആയി മാറുന്നു".

കുടുംബജീവിതത്തിന്‍റെ ശ്രേഷ്ഠതയെക്കുറിച്ചും, അവിടെ സ്നേഹം അഭ്യസിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും പാപ്പാ പ്രത്യേകം എടുത്തു പറഞ്ഞു, ഒപ്പം, വിശ്വാസവും നന്മപ്രവൃത്തികളും പരിശീലിക്കുന്ന വേദിയെന്നും കുടുംബത്തെ വിശേഷിപ്പിച്ച പാപ്പാ, കുടുംബത്തിന്‍റെ ക്ഷേമമാണ്, ലോകത്തിന്‍റെയും സഭയുടെയും ഭാവിക്കു നിര്‍ണായകമായത് എന്നും അവരെ ഓര്‍മിപ്പിച്ചു. കുടുംബത്തിലെ സഹനങ്ങളെയും അക്രമങ്ങളെയും മത്സരങ്ങളെയും എല്ലാം ബൈബിളിലെ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കിയും, തിരുക്കുടുംബത്തെ മാതൃകയായി നല്‍കിയും, സഭ അമ്മയാണെന്ന ബോധ്യമേകിയും പരിശുദ്ധ പിതാവ് അവര്‍ക്കു നല്‍കിയ സന്ദേശം തികച്ചും ഹൃദയസ്പര്‍ശിയായിരുന്നു.  മൂല്യങ്ങളും പൗരബോധവും കുഞ്ഞുങ്ങള്‍ക്കു കുടുംബത്തില്‍ത്തന്നെ  നല്‍കേണ്ട തിന്‍റെ ആവശ്യകത അവരെ വീണ്ടും ബോധ്യപ്പെടുത്തി, അവര്‍ക്കു തന്‍റെ പ്രാര്‍ഥന വാഗ്ദാനം ചെയ്ത പാപ്പാ, നസ്രത്തിലെ കുടുംബവും, മുഖ്യദൂതനായ വി. മിഖായേലും നിങ്ങളുടെ കുടുംബ ങ്ങളെയും, സ്റ്റേറ്റ് പോലീസെന്ന വലിയ കുടുംബത്തെയും സംരക്ഷിക്കട്ടെ എന്ന അനുഗ്രഹവചസ്സുകളോടെയാണ് തന്‍റെ സന്ദേശം അവസാനിപ്പിച്ചത്.


(Sr. Theresa Sebastian)

26/05/2018 07:16