സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പ്രബോധനങ്ങള്‍

“ഗര്‍ഭസ്ഥശിശുവിന് ജീവന്‍ അവകാശപ്പെട്ടത്”: വത്തിക്കാന്‍

ജനീവയിലെ ലോകാരോഗ്യ സംഘടനയുടെ (WHO) ലോഗോ - AFP

26/05/2018 08:20

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസുരക്ഷയുടെ ആഗോള സംവിധാനത്തെക്കുറിച്ച് 2015 മെയ് 25-ന് നടന്ന 71-ാമത് ലോക ആരോഗ്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു, ജനീവയിലെ വത്തിക്കാന്‍റെ യു.എന്‍. നിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് ഐവന്‍ ജുര്‍ക്കോവിസ്.

ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടിലെ (WHO Statement, 23 June 2017) ഗര്‍ഭച്ഛിദ്രം സാധ്യമാക്കുന്നതിനുള്ള നിയമങ്ങള്‍ കൂടുതല്‍ സുതാര്യവും, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയും അവകാശങ്ങളും കണക്കിലെടുക്കുന്നതുമായിരിക്കണം എന്ന പ്രസ്താവനയും, സുരക്ഷിത ഗര്‍ഭച്ഛിദ്രം എന്ന പദപ്രയോഗവും, ഗര്‍ഭസ്ഥ ശിശുവിന്‍റെ ജീവിക്കാനുള്ള അടിസ്ഥാനപരമായ അവകാശത്തെ ഹനിക്കുന്നതാണ് എന്നതിനാല്‍ അത് വൈരുദ്ധ്യവും സഭയ്ക്ക് അത് അംഗീകരിക്കാനാവാത്തതും ആണെന്ന്, മനുഷ്യജീവന്‍ അലംഘനീയമാണെന്നുള്ള ഫ്രാന്‍സീസ് പാപ്പായുടെ പ്രബോധനം ഉദ്ധരിച്ചു കൊണ്ട്, അദ്ദേഹം ചൂണ്ടിക്കാട്ടി.


(Sr. Theresa Sebastian)

26/05/2018 08:20