സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പരിപാടികള്‍

ഐക്യദാര്‍ഢ്യ പ്രതിസന്ധി ഭാവിയ്ക്ക് അപകടം-പാത്രിയാര്‍ക്കീസ്

കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമെയൊ ഒന്നാമന്‍

26/05/2018 12:31

നരകുലത്തിന്‍റെ ഭാവി, ആഗോളവ്യാപകമായ ഐക്യദാര്‍ഢ്യ പ്രതിസന്ധിയ്ക്കെതിരായ പോരാട്ടവും ഐക്യദാര്‍ഢ്യ സംസ്കൃതിയുടെ സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമെയൊ ഒന്നാമന്‍.

“ചെന്തേസിമൂസ് ആന്നൂസ് പ്രോ പൊന്തേഫിച്ചെ” (CENTESINUS ANNUS PRO PNTEFICE) എന്ന ഫൗണ്ടേഷന്‍റെ 25-Ↄ○ സ്ഥാപനവാര്‍ഷികവേളയില്‍ റോമിലും വത്തിക്കാനിലുമായി 24-26 വരെ (24-26/05/18) സംഘടിപ്പിക്കപ്പെട്ട അതിന്‍റെ അന്താരാഷ്ട്ര സമ്മേളനത്തില്‍ സംബന്ധിച്ച് ശനിയാഴ്ച (26/05/18)  സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐക്യദാര്‍ഢ്യ പ്രതിസന്ധി നരകുലത്തിന്‍റെ ഭാവിയെ അപകടത്തിലാക്കിയിരിക്കയാണെന്ന വസ്തുത പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമെയൊ ഒന്നാമന്‍ ചൂണ്ടിക്കാട്ടി.

സാമൂഹ്യ വെല്ലുവിളികളെ നേരിടുന്നതിനും മാനവാന്തസ്സ് പരിപോഷിപ്പിക്കുന്നതിനും സഭ മനുഷ്യവ്യക്തിയോടുള്ള ആദരവ്, ഐക്യദാര്‍ഢ്യം, പൊതുനന്മ എന്നീ തത്വങ്ങള്‍ അടിസ്ഥാനമാക്കി വിവിധ മാര്‍ഗ്ഗങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും കത്തോലിക്കസഭയ്ക്ക് ക്രോഡീകൃത സാമൂഹ്യപ്രബോധനം ഉണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.

സത്യമായി ക്രിസ്തീയമായത് സത്താപരമായി സാമൂഹ്യമായിരിക്കും എന്ന വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പായുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമെയൊ ഒന്നാമന്‍ വിശ്വാസത്തിന് ആദ്ധ്യാത്മിക മാനം മാത്രമല്ല സാമൂഹ്യമാനവും ഉണ്ടെന്ന വസ്തുത വിശദീകരിച്ചു.

   

26/05/2018 12:31