സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

ക്യൂബയിലെ വിമാനദുരന്തത്തില്‍ പാപ്പാ അനുശോചിച്ചു

ക്യൂബയിലെ ഹവാനയില്‍ വിമാനം തകര്‍ന്നു വീണതിന്‍റെ ഒരു ദൃശ്യം 18/05/18 - AP

22/05/2018 07:23

ക്യൂബയിലെ ല ഹബാന അന്താരാഷ്ട്ര വിമാനത്താളത്തിനടുത്ത് അനേകരുടെ ജീവനപഹരിച്ച വിമാനദുരന്തത്തില്‍ മാര്‍പ്പാപ്പാ ദുഃഖം രേഖപ്പെടുത്തി.

മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി ഫ്രാന്‍സീസ് പാപ്പാ പ്രാര്‍ത്ഥിക്കുകയും മുറിവേറ്റവര്‍ക്കും ഈ ദുരന്തംമൂലം വേദനിക്കുന്ന കുടുംബങ്ങള്‍ക്കും തന്‍റെ ആത്മീയ സാമീപ്യം പാപ്പാ ഉറപ്പുനല്കുകയും ചെയ്യുന്നതായി വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍  സന്ധ്യാഗോ ദെ കൂബ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ദിയോണിസിയൊ ഗില്ലേര്‍മൊ ഗര്‍സീയ ഇബാനെസ്സിന് പാപ്പായുടെ നാമത്തില്‍ അയച്ച അനുശോചനസന്ദേശത്തില്‍ അറിയിക്കുന്നു.

വെള്ളിയാഴ്ച(18/05/18) തകര്‍ന്നുവീണ വിമാനത്തില്‍ ഉണ്ടായിരുന്ന, യാത്രക്കാരും വിമാനത്തിലെ ജോലിക്കാരുമുള്‍പ്പെടെ, 113 പേരില്‍ 110 പേരും മരണമടഞ്ഞു.

22/05/2018 07:23