2018-05-21 13:08:00

വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘം 12 പ്രഖ്യാപനങ്ങള്‍


വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘം പുതിയ 12 പ്രഖ്യാപനങ്ങള്‍ പുറപ്പെടുവിച്ചു.

ഈ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊയ്ക്ക് വത്തിക്കാനില്‍ ശനിയാഴ്ച (19/05/18) അനുവദിച്ച കൂടിക്കാഴ്ചാവേളയില്‍ ഫ്രാന്‍സീസ് പാപ്പാ അധികാരപ്പെടുത്തിയതനുസരിച്ചാണ് ഈ പ്രഖ്യാപനങ്ങള്‍ പുറപ്പെടുവിക്കപ്പെട്ടത്.

12 ദൈവദാസരുടെ വീരോചിത പുണ്യങ്ങള്‍ അംഗീകരിക്കുന്നവയാണ് ഈ പ്രഖ്യാപനങ്ങള്‍.

ഇറ്റലി, കൊളൊംബിയ, പോളണ്ട്, ഫാന്‍സ്, ജര്‍മ്മനി, ഉഗാണ്ട, സ്പെയിന്‍, അര്‍ജന്തീന എന്നീ നാട്ടുകാരാണ് ഈ ദൈവദാസര്‍

 








All the contents on this site are copyrighted ©.