2018-05-21 13:04:00

പാപ്പായുടെ ലോക പ്രേഷിത ദിന സന്ദേശം പ്രകാശിതമായി


ലോകത്തെ സംബന്ധിച്ചുള്ള സ്വന്തം ഉത്തരവാദിത്വം സന്തോഷത്തോടെ ജീവിക്കുകയെന്നത് വലിയൊരു വെല്ലുവിളിയാണെന്ന് മാര്‍പ്പാപ്പാ.   

ഇക്കൊല്ലത്തെ പ്രേഷിതദിനത്തിനുള്ള തന്‍റെ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

ഇക്കൊല്ലം ഒക്ടോബര്‍ 21 ന് ആചരിക്കപ്പെടുന്ന ലോക മിഷനറി ദിനത്തിനുള്ള ഈ സന്ദേശം ശനിയാഴ്ച (19/05/18) വൈകുന്നേരമാണ് പരസ്യപ്പെടുത്തപ്പെട്ടത്.

യുവജനങ്ങളെ പ്രത്യേകം ഉദ്ദേശിച്ചു സകല ക്രൈസ്തവര്‍ക്കുമായി നല്കപ്പെട്ടിരിക്കുന്ന ഈ സന്ദേശത്തില്‍ പാപ്പാ, ക്രിസ്തു നമ്മെ ഭരമേല്‍പിച്ച ദൗത്യത്തോടുതുറവുണ്ടെങ്കില്‍ ക്രിസ്തീയ വിശ്വാസം എന്നും യുവത്വമാര്‍ന്നു നിലകൊള്ളുമെന്നും വിശ്വാസത്തിന് ഓജസ്സേകുന്നതാണ് ഈ ദൗത്യമെന്നും ഉദ്ബോധിപ്പിക്കുന്നു.

സന്തോഷവും ഉത്സാഹവും ജീവന്‍റെ വീണ്ടും കണ്ടെത്തപ്പെട്ട അര്‍ത്ഥവും പൂര്‍ണ്ണതയും ആവിഷ്ക്കരിക്കുന്ന സ്നേഹത്തിന്‍റെ സംക്രമണത്തിലാണ് സഭയുടെ ദൗത്യത്തിന്‍റെ  ഹൃദയസ്ഥാനത്തു നില്ക്കുന്ന വിശ്വാസസംവേദനം സാധ്യമാകുകയെന്നും പാപ്പാ പറയുന്നു.

 








All the contents on this site are copyrighted ©.