2018-05-19 10:38:00

സവിശേഷ സാമീപ്യവും കരുതലും ആവശ്യപ്പെടുന്ന ജീവിതാന്ത്യഘട്ടം


ജീവിതാന്ത്യഘട്ടം സവിശേഷ സാമീപ്യവും കരുതലും ആവശ്യപ്പെടുന്ന ഒരു വേളയാണെന്ന് പോര്‍ട്ടുഗല്‍ മതാന്തര സമ്മേളനം.

പോര്‍ട്ടുഗലിന്‍റെ തലസ്ഥാനമായ ലിസ്ബണില്‍ ബുധനാഴ്ച(16/05/18) “മതങ്ങളും ആരോഗ്യവും” എന്ന വിഷയം ചര്‍ച്ചചെയ്ത മതാന്തരസമ്മേളനം “സഹായിക്കപ്പെട്ട മരണത്തെ” അധികരിച്ചു പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് ഇതു കാണുന്നത്.

ജീവന് അതിന്‍റെ അന്ത്യത്തോടടുക്കുമ്പോള്‍ അതിന്‍റെ ഔന്നത്യം നഷ്ടമാകുന്നില്ലയെന്നും ആ ഘട്ടത്തിലുള്ള അതിന്‍റെ പ്രത്യേകമായ വേധ്യാവസ്ഥ അതിന് സവിശേഷമായ ഒരു ഔന്നത്യം പ്രദാനം ചെയ്യുന്നുവെന്നും ഈ ഔന്നത്യമാകട്ടെ പ്രത്യേക സാമീപ്യവും പരിചരണവും ആവശ്യപ്പെടുന്നതാണെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

ഒഴിവാക്കാന്‍ കഴിയുന്ന സഹനങ്ങള്‍ വേദന ഫലപ്രദമായി ലഘൂകരിച്ചുകൊണ്ട് ഒഴിവാക്കണമെന്നും ജീവിതാന്ത്യത്തിലെ സഹനം വ്യക്തിയെ സംബന്ധിച്ചിടത്തോളം ആദ്ധ്യാത്മിക വെല്ലുവിളിയും സമൂഹത്തെ സംബന്ധിച്ചാണെങ്കില്‍ ധാര്‍മ്മിക വെല്ലുവിളിയും ആണെന്നും പ്രസ്താവനയില്‍ കാണുന്നു.

ഒരു രാഷ്ട്രത്തിന് നല്കാതിരിക്കാനാവാത്ത പൂര്‍ണ്ണമായ ഒരുത്തരമാണ് സാന്ത്വന ചികിത്സയെന്നും മരിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയെന്നതാണ് ഇന്ന് അസഹനീയമായ സഹനമെന്നും മരിക്കാനുള്ള ആഗ്രഹം ഉടലെടുക്കുന്നത് തള്ളിക്കളയുകയും സഹജീവിസ്നേഹത്തിന്‍റ ഉറവ വറ്റിയതും നിസ്സംഗതപുലരുന്നതുമായ ഒരു സമൂഹത്തിലാണെന്നും ഈ പ്രസ്താവന വ്യക്തമാക്കുന്നു.  








All the contents on this site are copyrighted ©.