2018-05-19 09:46:00

പ്രവര്‍ത്തനശൈലിയുടെ മാനദണ്ഡം-പാപ്പായുടെ ട്വീറ്റ്


നമ്മുടെ പ്രവര്‍ത്തന ശൈലിയുടെ മാനദണ്ഡം എന്തായിരിക്കണമെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

ശനിയാഴ്ച (19/05/18) തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത  പുതിയ സന്ദേശത്തിലാണ്  ഫ്രാന്‍സീസ് പാപ്പാ നമ്മുടെ പ്രവര്‍ത്തനരീതി എങ്ങനെയുള്ളതായിരിക്കണമെന്ന് മത്തായിയുടെ സുവിശേഷം ഏഴാം അദ്ധ്യായം പന്ത്രണ്ടാം വാക്യം ഉദ്ധരിച്ചുകൊണ്ട് സൂചിപ്പിച്ചിരിക്കുന്നത്.

“ഈ സുവര്‍ണ്ണ നിയമം നാം ഒരിക്കലും വിസ്മരിക്കുരുത്: മറ്റുള്ളവര്‍ നിങ്ങള്‍ക്കു ചെയ്തു തരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍” (മത്തായി :7,12) ​എന്നാണ് പാപ്പാ തന്‍റെ ട്വിറ്ററില്‍ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.