സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പ്രബോധനങ്ങള്‍

സംഘര്‍ഷനിവാരണത്തില്‍ നിയമവാഴ്ച പ്രധാനം-ആര്‍ച്ച്ബിഷപ്പ് ഔത്സ

ആര്‍ച്ച്ബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ - RV

19/05/2018 09:40

അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിറുത്തുന്നതില്‍ നിയമവാഴ്ചയ്ക്കുള്ള പ്രാധാന്യം അമേരിക്കന്‍ ഐക്യനാടുകളിലെ, ന്യുയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ കേന്ദ്ര ആസ്ഥാനത്ത് പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരംനിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ ചൂണ്ടിക്കാട്ടുന്നു.

നിയമവാഴ്ച ബലപ്പെടുത്തപ്പെട്ടാല്‍ അത് നിരവധിയായ സംഘര്‍ഷങ്ങളെ മാത്രല്ല, പരസ്പരം സംഹരിക്കുന്നതിലേക്കും അങ്ങനെ നരകുലം മുഴുവന്‍റെയും നാശത്തിലേക്കും നയിക്കുന്നതായ ഭീതിയുടെയും പരസ്പരവിശ്വാസമില്ലായ്മയുടെയും ഒരു നൈതികതയില്‍ അധിഷ്ഠിതമായ അന്താരാഷ്ട്രബന്ധങ്ങളില്‍ നിപതിക്കുന്ന അവസ്ഥയെയും ആത്യന്തികമായി ഒഴിവാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സത്യസന്ധവും വിവേചനരഹിതവുമായ നിയമപാലനം ഉറപ്പുവരുത്തുന്നതില്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിക്കുള്ള സുപ്രധാന പങ്ക് ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ എടുത്തുകാട്ടി.

ഈ ദൗത്യം നിര്‍വ്വഹിക്കുന്നതിന് സുരക്ഷാസമിതിയെ തുണയ്ക്കാന്‍ ഐക്യരാഷ്ട്രസഭയിലെ അംഗരാഷ്ട്രങ്ങള്‍ക്കും ഇതരപങ്കാളികള്‍ക്കുമുള്ള കടമയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

19/05/2018 09:40