സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

പോള്‍ ആറാമന്‍ പാപ്പായുടെ വിശുദ്ധപദപ്രഖ്യാപനം ഒക്ടോബര്‍ 14ന്

പോള്‍ ആറാമന്‍ പാപ്പായും ആര്‍ച്ചുബിഷപ്പ് ഓസ്കാര്‍ അര്‍നൂള്‍ഫൊ റൊമേറൊ യി ഗല്‍ദാമെത്സും - RV

19/05/2018 12:07

വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ ഒക്ടോബര്‍ 14ന് വിശുദ്ധനായി പ്രഖ്യാപിക്കപ്പെടും.

പോള്‍ ആറാമന്‍ പാപ്പായുള്‍പ്പടെ 6 വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന നടപിടക്രമങ്ങളുടെ അവസാന ഘട്ടമായി, ശനിയാഴ്ച (19/05/18) വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ വിളിച്ചു കൂട്ടിയ സാധാരണ പൊതു കണ്‍സിസ്റ്ററിയിലാണ് ഈ തീയിതി പരസ്യപ്പെടുത്തപ്പെട്ടത്.

മദ്ധ്യഅമേരിക്കന്‍ നാടായ എല്‍സാല്‍വദോറില്‍ സാന്‍ സാല്‍വദോര്‍ അതിരൂപതയുടെ അദ്ധ്യക്ഷനായിരിക്കവെ 1980 മാര്‍ച്ച് 24 ന് വധിക്കപ്പെട്ട നിണസാക്ഷിയായ ആര്‍ച്ചുബിഷപ്പ് ഓസ്കാര്‍ അര്‍നൂള്‍ഫൊ   റൊമേറൊ യി ഗല്‍ദാമെത്സും ഒക്ടോബര്‍ 14 ന് സഭയിലെ വിശുദ്ധരുടെ ഗണത്തില്‍ ഔദ്യോഗികമായി ചേര്‍ക്കപ്പെടും. ദിവ്യകാരുണ്യാരാധനയുടെ സഹോദരികള്‍ എന്ന സന്ന്യാസിനിസമൂഹത്തിന്‍റെ സ്ഥാപകനായ രൂപതാവൈദികന്‍ ഫ്രാന്‍ചെസ്കൊ സ്പിനേല്ലി, രൂപതാ വൈദികന്‍ വിന്‍ചേന്‍സൊ റൊമാനൊ, യേശുക്രിസ്തുവിന്‍റെ  നിര്‍ദ്ധന ദാസികള്‍ എന്ന സന്ന്യാസിനിസമൂഹത്തിന്‍റെ സ്ഥാപക മരിയ കത്തെറീന കാസ്പെര്‍, സഭയുടെ കുരിശിന്‍റെ പ്രേഷിത സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ  സ്ഥാപക യേശുവിന്‍റെ വിശുദ്ധ ത്രേസ്യയുടെ നത്സറീയ ഇഞ്ഞാത്സിയ എന്നീ വാഴ്ത്തവരെയും അന്നു വിശുദ്ധ പദത്തിലേക്കുയര്‍ത്തും.

വിശുദ്ധപദപ്രഖ്യാപന തിരുക്കര്‍മ്മം വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ ചത്വരത്തില്‍ ഫ്രാന്‍സീസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലായിരിക്കും.

യുവജനത്തെ അധികരിച്ച് ചര്‍ച്ചചെയ്യുന്നതിന് മെത്രാന്മാരുടെ സിനഡ് നടക്കുന്ന അവസരത്തിലായിരിക്കും ഈ വിശുദ്ധ പദപ്രഖ്യാപനം.

ഒക്ടോബര്‍ 3 മുതല്‍ 28 വരെയാണ് സിനഡുസമ്മേളനം.

19/05/2018 12:07