2018-05-14 08:11:00

"മെയ്മാസവണക്കത്തിന്‍റെ സഭാത്മകത": ചിന്താമലരുകള്‍


പരിശുദ്ധ ദൈവമാതാവിന്‍റെ സ്നേഹത്തെയും വിശുദ്ധിയെയും ധ്യാനിച്ചുകൊണ്ട് മാതൃഭക്തി അതിന്‍റെ സഭാത്മകസ്വഭാവം കൂടുതല്‍ പ്രകടമാക്കുന്ന കാലമാണ് മെയ്മാസം.   2018-ലെ മെയ്മാസം ഉപരി സവിശേഷതകളാല്‍ സമ്പന്നവുമാണ്.  മെയ് 13-ാംതീയതി അമ്മയുടെ ഫാത്തിമയിലെ പ്രത്യക്ഷീകരണം അനുസ്മരിക്കുന്നു.  ലോകമാതൃദിനം  ആചരിക്കുന്നത് മെയ് 13-ാംതീയതിയാണ്.  സഭാമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ തിരുനാള്‍ തിരുസ്സഭയില്‍ ഇദംപ്രഥമമായി ആഘോഷിക്കുന്നതും പന്തക്കുസ്താ കഴിഞ്ഞുവരുന്ന തിങ്കളാഴ്ചയാണ്, അതായത്, മെയ്മാസം 21-ാം തീയതി.   ഈ പ്രത്യേക ദിനങ്ങള്‍ അനുസ്മരിച്ചുകൊണ്ട്, അമ്മയുടെ സാമീപ്യത്തില്‍ സ്നേഹവാത്സല്യം നുകര്‍ന്നും, അമ്മയുടെ കാപ്പയുടെ കീഴില്‍ സുരക്ഷിതത്വം നുകര്‍ന്നും അമ്മയെ വിളിച്ചപേക്ഷിക്കാന്‍ മക്കളായ നമ്മെ പ്രചോദിപ്പിക്കുകയാണ് ചിന്താമലരുകള്‍ എന്ന പരിപാടിയിലൂടെ.  ഈ മരിയന്‍ ചിന്തകള്‍ പങ്കുവയ്ക്കുന്നത് മരിയാനും പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മരിയന്‍ ദൈവശാസ്ത്രത്തില്‍ ഗവേഷണപഠനം നടത്തുന്ന സി. റോസ് ലെറ്റ് വള്ളിപ്പറമ്പില്‍ SABS.

 








All the contents on this site are copyrighted ©.