സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

"അഭയാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക": വത്തിക്കാന്‍

ഗ്രീസിലെത്തിയ സിറിയന്‍ അഭയാര്‍ഥികള്‍, ഫോട്ടോ, 2 മെയ് 2018 - REUTERS

12/05/2018 07:17

അഭയാര്‍ഥികളെ സംബന്ധിച്ചുള്ള ആഗോള ഉടമ്പടിക്കുവേണ്ടിയുള്ള രേഖയിന്മേല്‍, ഔദ്യോഗിക ആലോചനയ്ക്കായുള്ള സമ്മേളനത്തില്‍ നല്‍കിയ പ്രഭാഷണത്തിലാണ് വത്തിക്കാനു വേണ്ടിയുള്ള ജനീവയിലെ യു.എന്‍ നീരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് ഐവന്‍ ജുര്‍ക്കോവിസ് ഇങ്ങനെ പ്രസ്താവിച്ചത്.  മൂന്നു ഭാഗങ്ങളിലായി മെയ് 8, 9 തീയതികളിലായി നടന്ന ഈ സമ്മേളനത്തില്‍ അദ്ദേഹം വത്തിക്കാന്‍ നിലപാടുകള്‍ മൂന്നു പ്രസ്താവനകളിലായി വിശദീകരിച്ചു.

Statement 1:  അഭയാര്‍ഥികളെ സ്വാഗതം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള നയങ്ങളുടെ ഡ്രാഫ്റ്റിനെ സംബന്ധിച്ചു നല്‍കിയ പ്രഭാഷണത്തില്‍, ഇക്കാര്യം അന്താരാഷ്ട്രസമൂഹത്തിന്‍റെ ഉത്തരവാദിത്വമാണെന്ന് ചൂണ്ടിക്കാട്ടിയ ആര്‍ച്ചുബിഷപ്പ്, ഐക്യദാര്‍ഢ്യം എന്നത് ത്യാഗങ്ങളുടെ അഭാവത്തില്‍ സാധ്യമാകുന്നതല്ല എന്ന അവബോധത്തോടെ, അടിസ്ഥാന പരമായ മനുഷ്യാവകാശങ്ങളും ലിംഗസമത്വവും പരിഗണിച്ചുകൊണ്ട്, പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും നിര്‍വഹിക്കുകയും ചെയ്യേണ്ടതുണ്ടെന്നു  വ്യക്തമാക്കി.

Statement 2:   അഭയാര്‍ഥികളെ സംബന്ധിച്ചെടുക്കുന്ന നയങ്ങളും തീരുമാനങ്ങളും, മനുഷ്യവ്യക്തിയെന്ന നിലയിലുള്ള അവരുടെ അന്തസ്സിനടുത്തുതും, അവരുടെ അവകാശങ്ങളെ മാനിക്കുന്നതും ആയിരിക്കണ മെന്നും, അഭയം തേടിയെത്തുന്ന ഏവര്‍ക്കും നീതി ലഭിക്കത്തക്കവണ്ണം, അവുടെ സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നവിധം രേഖയില്‍ ആവശ്യമായ കാര്യങ്ങള്‍ കൂട്ടി ച്ചേര്‍ക്കണമെന്നും നിര്‍ദേശിച്ചു.

Statement 3:  അഭയാര്‍ഥികളായ കുട്ടികള്‍ക്കു നല്‍കേണ്ട വിദ്യാഭ്യാസ, ആരോഗ്യപരിരക്ഷാ കാര്യങ്ങളിലുള്ള പരിഗണയോടെ സ്വീകരിക്കേണ്ട നയങ്ങള്‍, അവര്‍ മനുഷ്യക്കടത്തിനും, നിര്‍ബന്ധിത വേലയ്ക്കും, മറ്റു തരത്തിലുള്ള ചൂഷണങ്ങള്‍ക്കിരയാകുന്നതില്‍ നിന്നും അവരെ സംരക്ഷിക്കേണ്ടതിനും, രാജ്യത്തെ സാധാരണ പൗരന്മാര്‍ക്കു ലഭിക്കുന്ന വിദ്യാഭ്യാസസൗകര്യവും ഒപ്പം ആരോഗ്യപരിരക്ഷയും അവര്‍ക്കു ലഭ്യമാകുന്നതിനും ഉപയുക്തമാകണമെന്നു നിര്‍ദേശിച്ചു.


(Sr. Theresa Sebastian)

12/05/2018 07:17