സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

"പോള്‍ ആറാമന്‍, ശാന്തിയുടെ സുവിശേഷകന്‍": കര്‍ദി. പരോളിന്‍

- ANSA

10/05/2018 10:37

2018 മെയ് 9, 10 തീയതികളിലായി, മിലാനിലെ തിരുഹൃദയത്തിന്‍റെ നാമത്തിലുള്ള കത്തോലിക്കാ സര്‍വകലാശാല സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ പോള്‍ ആറാമനും, സമാധാനത്തിന്‍റെ സുവിശേഷവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു വത്തിക്കാന്‍ സ്റ്റേറ്റു സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍.

മെയ് ഒന്‍പതാം തീയതി രാവിലെ നടത്തിയ ഈ പ്രഭാഷണത്തില്‍, സുവിശേഷവും സമാധാനവും, എല്ലായ്പോഴും വാഴ്ത്തപ്പെട്ട പോള്‍ ആറാമനില്‍ അടുത്ത ബന്ധത്തിലായിരുന്നു എന്ന വാക്കുകളോടെ, കാലഘട്ടത്തിന്‍റെ ചരിത്രത്തെയും, ആത്മീയതയെയും ബന്ധിപ്പിച്ചുകൊണ്ട് വ്യതി രിക്തമായ രീതിയില്‍ അവയെ വ്യാഖ്യാനിക്കുന്നതിനു പാപ്പായ്ക്കു കഴിഞ്ഞുവെന്ന്  പാപ്പായുടെ വിവിധ രേഖകളില്‍ നിന്നുള്ള ഉദ്ധരണികളിലൂടെയും ലോകത്തോടു അദ്ദേഹം വിവിധ രീതികളില്‍ സംവദിച്ചതിന്‍റെ ഉദാഹരണങ്ങളിലൂടെയും അദ്ദേഹം വ്യക്തമാക്കി. 

താല്‍ക്കാലികതയുടെ മനോഭാവം ശക്തിപ്പെട്ടിരുന്നു കാലഘട്ടത്തില്‍ നിലനില്‍ക്കുന്ന യാഥാര്‍ഥ്യത്തെക്കുറിച്ച് അവബോധം നല്‍കുവാനും, ഭരണനൈപുണ്യത്തോടെ റോമന്‍ കൂരിയായുടെ പ്രവര്‍ത്തനങ്ങളെ നവീകരിക്കുവാനും ശാന്തിയുടെ സന്ദേശം പ്രഘോഷിക്കുന്ന നയങ്ങളാലും ലോകത്തിനു സാമീപ്യം നല്‍കുന്ന സഭാപ്രവര്‍ത്തനങ്ങളാലും സമാധാനത്തിന്‍റെ സുവിശേഷമാകുവാനും വാഴ്ത്തപ്പെട്ട പോള്‍ ആറാമന‍ു കഴിഞ്ഞുവെന്നതിന് ഉചിതമായ തെളിവു നല്‍കുന്ന പഠനമായിരുന്നു അദ്ദേഹത്തിന്‍റെ പ്രഭാഷണം.


(Sr. Theresa Sebastian)

10/05/2018 10:37