2018-05-09 10:27:00

കുടിയേറ്റം: ഐക്യദാര്‍ഢ്യത്തോടെ തെക്കേ അമേരിക്കന്‍ സഭ


വത്തിക്കാന്‍, മെയ് 7.  വെനസ്വേലന്‍ കുടിയേറ്റക്കാരുള്‍പ്പെടെയുള്ള കൂട്ടമായുള്ള കുടിയേറ്റങ്ങളുടെ വെല്ലുവിളികള്‍ക്ക്, പ്രായോഗിക ഉത്തരങ്ങളേകുക എന്ന ലക്ഷ്യത്തോടെ, തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ എട്ടു മെത്രാന്‍ സമിതികള്‍, കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കുമായുള്ള വത്തിക്കാന്‍ വിഭാഗത്തോടു ചേര്‍ന്ന് പുതിയ അജപാലനപദ്ധതി വികസിപ്പിച്ചു. പരസ്പരസഹരണത്തോടെയുള്ള ഈ പദ്ധതി, വിപുലമായ പ്രവര്‍ത്തനപദ്ധതികളോടെ, വെനസ്വേലക്കാരും മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുമായ അശരണരായ കുടിയേറ്റക്കാര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതാണെന്ന് വ്യക്തമാക്കി. അവര്‍ക്കായി അഭയകേന്ദ്രങ്ങള്‍, വാസസ്ഥലങ്ങള്‍ എന്നിവ ഒരുക്കുക, തൊഴില്‍ സംലഭ്യമാക്കുക, വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും ആവശ്യമായ സഹായം നല്‍കുക, നിയമ പരി രക്ഷയ്ക്കായുള്ള ഉപദേശനിര്‍ദേശങ്ങള്‍ ലഭ്യമാക്കുക, പ്രാദേശികസമൂഹങ്ങള്‍ക്ക് ഇക്കാര്യങ്ങളില്‍ ബോധനക്ലാസ്സുകള്‍ സംഘടിപ്പിക്കുക മുതലായവ ഈ പ്രവര്‍ത്തനപദ്ധതികള്‍ക്ക് ഉദാഹരണങ്ങളാണ്.

കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും “സ്വാഗതം ചെയ്യുക, സംരക്ഷിക്കുക, പ്രോത്സാഹിപ്പി ക്കുക, സമുദ്ഗ്രഥിക്കുക” എന്ന ഫ്രാന്‍സീസ് പാപ്പായുടെ ആഹ്വാനം സ്വീകരിച്ചുകൊണ്ടാണ് തെക്കേ അമേരിക്കയിലെ എട്ടു മെത്രാന്‍സമിതികള്‍ ഈ വിപുലമായ പദ്ധതിക്ക് പ്രാരംഭം കു റിച്ചിട്ടുള്ളത്. മെയ് 7-ാംതീയതി, പരിശുദ്ധ സിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയത്തില്‍വച്ചു നടത്തിയ പത്രസമ്മേളനത്തിലാണ് ഈ പദ്ധതി അവതരിപ്പിച്ചത്. പത്രസമ്മേളനത്തില്‍, ഈശോ സഭാ സുപ്പീരിയര്‍ ജനറല്‍ ഫാ. അര്‍ത്തൂറോ സോസ, സമഗ്രമാനവവികസനത്തിനായുള്ള വത്തി ക്കാന്‍ വിഭാഗത്തിലെ ഉപ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.  








All the contents on this site are copyrighted ©.