സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

"സിറിയയ്ക്കുവേണ്ടി മെയ്മാസത്തിലെ ജപമാലയര്‍പ്പണം": പാപ്പാ

പാപ്പാ, ബുധനാഴ്ചയിലെ പ്രതിവാരകൂടിക്കാഴ്ചാവേളയില്‍, 9 മെയ് 2018

09/05/2018 14:33

2018 മെയ് 9-ാംതീയതി, ബുധനാഴ്ചയില്‍ നടന്ന പ്രതിവാരകൂടിക്കാഴ്ചയ്ക്കിടെ വിശ്വാസികളോട് പാപ്പാ ഈ ആഹ്വാനം ആവര്‍ത്തിക്കുകയായിരുന്നു.  അറബിഭാഷക്കാരായ തീര്‍ഥാടകരെ, പ്രത്യേകിച്ച്, മധ്യപൂര്‍വദേശത്തുനിന്നുള്ള തീര്‍ഥാടകരെ അഭിവാദ്യം ചെയ്ത വേളയിലാണ് പാപ്പാ ഈ നിയോഗാര്‍ഥം ജപമാലയര്‍പ്പിക്കുന്നതിനു പ്രത്യേകം ആവശ്യപ്പെട്ടത്: "പ്രിയ സഹോദരീ സഹോദരന്മാരേ, നമ്മുടെ നാഥയ്ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ മെയ് മാസത്തില്‍, അനുദിനവും ജപമാലയര്‍പ്പിച്ചുകൊണ്ട് ദൈവമാതാവിനോടുള്ള ഭക്തി പരിപോഷിപ്പിക്കുന്നതിനു നിങ്ങളെ ഞാന്‍ ക്ഷണിക്കുന്നു. പ്രത്യേകിച്ചും, സിറിയയുടെയും ലോകം മുഴുവന്‍റെയും സമാധാന ത്തിനുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുക" എന്നായിരുന്നു പാപ്പായുടെ ഈ ആഹ്വാനം. 


(Sr. Theresa Sebastian)

09/05/2018 14:33