2018-04-30 10:31:00

"നാം നല്ല സമറായനെപ്പോലെയാകാന്‍ വിളിക്കപ്പെട്ടവര്‍": പാപ്പാ


2018 ഏപ്രില്‍ 28 മുതല്‍, മെയ് ഒന്നാംതീയതിവരെ നടക്കുന്ന "പരിശുദ്ധാത്മാവില്‍ നവീകരണം" (Rinnovamento nello Spirito, RnS) എന്ന ഇറ്റാലിയന്‍ കരിസ്മാറ്റിക് കൂട്ടായ്മയുടെ 41-ാമതു കണ്‍വന്‍ഷനോടനുബന്ധിച്ച് പാപ്പാ നല്‍കിയ ലഘുസന്ദേശത്തിലാണ് ഇങ്ങനെ കുറിച്ചിരിക്കുന്നത്.

"എല്ലാവരും, ക്രിസ്തുവിന്‍റെ പ്രതീകമായ നല്ല സമറിയാക്കാരന്‍റെ പാത പിന്തുടരാന്‍ വിളിക്കപ്പെട്ടവരാണ്. ക്രിസ്തു നമ്മെ സ്നേഹിച്ചതുപോലെ, സ്നേഹിക്കാന്‍ വിളിക്കപ്പെട്ടവര്‍.  സമറിയാക്കാരന്‍, സത്യമായ കരുണയാല്‍ പ്രേരിതനായി പ്രവര്‍ത്തിച്ചു.  അയാള്‍ മുറിവേല്ക്കപ്പെട്ടവന്‍റെ മുറിവുകള്‍ വച്ചുകെട്ടി, വ്യക്തിപരമായി ശുശ്രൂഷിച്ചു.  ഇക്കാര്യങ്ങളെല്ലാം നമ്മെ പഠിപ്പിക്കുന്നത്, അനുകമ്പ എന്നത് അവ്യക്തമായ ഒരു വികാരമല്ല, മറിച്ച്, അപരനുമായി താദാത്മ്യപ്പെടുവോളം അവനുമായി സ്ഥാപിക്കുന്ന  ബന്ധമാണ്".  ഫലപ്രദമായ വിവേചനത്തിന്‍റെ വരവും, സ്ഥൈര്യവും മറ്റു കൃപകളുടെ സമൃദ്ധിയും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിലൂടെ നിങ്ങള്‍ക്കു ലഭിക്കട്ടെ എന്ന പ്രാര്‍ഥനാശംസയോടെ ഈ ലഘുസന്ദേശം സമാപിക്കുന്നു.

ഏപ്രില്‍ 28-ാം തീയതി കണ്‍വന്‍ഷന്‍റെ ആരംഭദിനത്തില്‍ അയച്ച ഈ സന്ദേശം, വത്തിക്കാന്‍ സ്റ്റേറ്റുസെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ ഒപ്പുവച്ചിട്ടുള്ളതാണ്.  ഇറ്റലിയുടെ കിഴക്ക് അഡ്രിയാറ്റിക് പ്രദേശത്തെ പെസാരോയിലെ‍ വച്ചു നടക്കുന്ന ഈ  നാല്‍പ്പത്തൊന്നാമതു കണ്‍വന്‍വന്‍ഷന്‍റെ പ്രമേയം നല്ല സമറായക്കാരന്‍റെ ഉപമ വിവരിക്കുന്ന  ലൂക്കായുടെ സുവിശേഷം പത്താമധ്യായത്തിലെ 30 മുതല്‍ 37 വാക്യങ്ങളാണ്.








All the contents on this site are copyrighted ©.