സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ വചനസമീക്ഷ

“നന്മതിന്മകളുടെ വിവേചനം, പരിശുദ്ധാത്മസഹായത്തോടെ”: പാപ്പാ

സാന്താ മാര്‍ത്താ കപ്പേളയില്‍ ദിവ്യബലിയര്‍പ്പണമധ്യേ, വചനസന്ദേശം നല്‍കുന്ന പാപ്പാ, 30 ഏപ്രില്‍ 2018

30/04/2018 13:25

കുട്ടികള്‍ ജിജ്ഞാസയുള്ളവരാണെന്നും, സമകാലീന ലോകത്തില്‍ ഈ ജിജ്ഞാസ അവരെ ഏറെ മോശമായ കാര്യങ്ങള്‍ കാണുന്നതിലേയ്ക്ക് അവരെ നയിക്കുമെന്നുമുള്ള യാഥാര്‍ഥ്യത്തെ അനാവരണം ചെയ്തുകൊണ്ടായിരുന്നു ഏപ്രില്‍ 30-ാംതീയതി, സാന്താമാര്‍ത്താ കപ്പേളയിലെ മാര്‍പ്പാപ്പായുടെ ദിവ്യബലിമേധ്യയുള്ള വചനസന്ദേശം.  യേശു പരിശുദ്ധാത്മാവിനെ ശിഷ്യര്‍ക്കു വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ചു വിവരിക്കുന്ന, നാലാം സുവിശേഷത്തിലെ പതിനാലാം അധ്യായത്തില്‍നിന്നുള്ള വായനയെ അടിസ്ഥാനമാക്കിയായിരുന്നു ഈ സന്ദേശം.   

മനുഷ്യരെല്ലാവരും ജിജ്ഞാസയുള്ളവരാണെന്നും, 'എന്തുകൊണ്ട്', എന്ന ചോദ്യങ്ങളായി കുട്ടിക ളില്‍ അതു കാണപ്പെടുന്നുവെന്നും പറഞ്ഞ പാപ്പാ, ഇന്നിന്‍റെ സാഹചര്യത്തില്‍ മൊബൈല്‍ ഫോണുകളിലൂടെയും മറ്റും, വളരെ മോശമായ കാര്യങ്ങളിലേയ്ക്ക് എത്തിച്ചേരുന്നതിന് അവരെ ഇടയാക്കുന്നുണ്ടെന്നും, അതിനാല്‍, ഇത്തരം ജിജ്ഞാസകളുടെ തടവറക്കാരായിത്തീരാതിരിക്കാന്‍ അവരെ സഹായിക്കേണ്ടതുണ്ടെന്നും തുറന്നുപറഞ്ഞു.

"എന്നാല്‍ നല്ല ജിജ്ഞാസയെ പരിപോഷിപ്പിക്കേണ്ടതുണ്ട്. അപ്പസ്തോലന്മാരുടെ  ജിജ്ഞാസ അത്തരത്തിലുള്ളതായിരുന്നു.  അതുകൊണ്ട് യേശു അവര്‍ക്ക് പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുകയാണ്.  സഹായകനായ പരിശുദ്ധാത്മാവ് എല്ലാക്കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും (യോഹ 14, 26)".  പരിശുദ്ധാത്മാവ് നമ്മുടെ സഹഗാമിയാണ് എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, കര്‍ത്താവിന്‍റെ വചനങ്ങള്‍ നമ്മെ അനു സ്മരിപ്പിച്ച്,  സത്യമായ സന്തോഷത്തിലേയ്ക്ക് നമ്മെ നയിക്കുന്നുവെന്നും പറഞ്ഞ പാപ്പാ രണ്ടു കാര്യങ്ങള്‍ ഇന്നു നമുക്കു കര്‍ത്താവിനോടു ചോദിക്കാം എന്നുദ്ബോധിപ്പിച്ചുകൊണ്ടാണ് സന്ദേശം അവസാനിപ്പിച്ചത്:  "അതിവയാണ്  ഒന്ന്, ജിജ്ഞാസയെ സ്വീകരിക്കുന്നതിനു തക്കവിധം നമ്മെ ത്തന്നെ വിശുദ്ധീകരിക്കുക.  അതിനായി, വിവേചിക്കുന്നതിനു പഠിക്കുക, ഇതു ഞാന്‍ കാണേണ്ടതല്ല, ഇതേക്കുറിച്ചു ഞാന്‍ ചോദിക്കേണ്ടതല്ല എന്നുള്ള കാര്യങ്ങളെക്കുറിച്ച് നിശ്ചയിക്കാന്‍ കഴിയുക.  രണ്ടാമതായി, നമുക്കാവശ്യമായിരിക്കുന്നത് കൃപയാണ്.  പരിശുദ്ധാത്മാവിനായി നമ്മുടെ ഹൃദയം തുറക്കുക.  ആത്മാവ് യേശു പഠിപ്പിച്ച എല്ലാക്കാര്യങ്ങളും നമ്മെ അനുസ്മരിപ്പിക്കുകയും നമുക്ക് എല്ലാക്കാര്യത്തെക്കുറിച്ചും ഉറപ്പുതരികയും ചെയ്യും".  


(Sr. Theresa Sebastian)

30/04/2018 13:25