2018-04-28 12:03:00

ലൈംഗിക പീഢനത്തിനിരകളായവരുമൊത്ത് പാപ്പായുടെ കൂടിക്കാഴ്ച


തെക്കെ അമേരിക്കന്‍ നാടായ ചിലിയില്‍ സഭാശുശ്രൂഷകരുടെ ലൈംഗിക പീഢനത്തിന് ഇരകളായവരില്‍ ഏതാനും പേരുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ച ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ “ദോമൂസ് സാംക്തെ മാര്‍ത്തെ” ഭവനത്തില്‍ വെള്ളിയാഴ്ച(27/04/18) ഉച്ചതിരിഞ്ഞ് ആരംഭിച്ചു.

ലൈംഗികചൂഷണത്തിനിരകളായവരെ ശ്രവിക്കുകയും, അവരോടു മാപ്പു ചോദിക്കുകയും, അവരുമായുള്ള സംഭാഷണത്തിന്‍റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുകയും ചെയ്യാന്‍ പാപ്പാ അഭിലഷിക്കുന്നതിനാല്‍ ഈ കൂടിക്കാഴ്ചയെ സംബന്ധിച്ച ഔപചാരിക പത്രക്കുറിപ്പ് ഉണ്ടാകില്ല എന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ  വാര്‍ത്താവിതരണ കാര്യാലയത്തിന്‍റെ, പ്രസ്സ് ഓഫീസിന്‍റെ മേധാവി ഗ്രെഗ് ബര്‍ക്ക്  വെളിപ്പെടുത്തി.

ലൈംഗിക പീഢനത്തിനിരകളായവരില്‍ ഹുവാന്‍ കാര്‍ലോസ് ക്രൂസ്, ജെയിംസ് ഹാമില്‍ട്ടണ്‍, ഹൊസെ അന്ത്രേസ് മുറീല്യൊ  എന്നിവരുമായാണ്  പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തുന്നത്.

 








All the contents on this site are copyrighted ©.