2018-04-26 10:52:00

സമര്‍പ്പിതജീവിതം: രാജ്യാന്തരസമ്മേളനം റോമില്‍


വത്തിക്കാന്‍, 25 ഏപ്രില്‍ 2018:  സമര്‍പ്പിത, അപ്പസ്തോലികജീവിത സമൂഹങ്ങള്‍ക്കായുള്ള കോണ്‍ഗ്രിഗേഷന്‍ സംഘടിപ്പിക്കുന്ന "സമര്‍പ്പണവും സമര്‍പ്പിതജീവിതവും" എന്ന വിഷയം പ്രമേയമായി സ്വീകരിച്ചുകൊണ്ടുള്ള രാജ്യാന്തര സമ്മേളനം റോമിലെ, അന്തോനിയാനും പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ വച്ചു നടക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള പ്രസ്താവന, കോണ്‍ഗ്രിഗേഷന്‍ ഏപ്രില്‍ 25-ാംതീയതി പുറപ്പെടുവിച്ചു.

സഭയുടെ വര്‍ത്തമാനകാല യാഥാര്‍ഥ്യത്തെ ഏറെ ശ്രദ്ധയോടും വിമര്‍ശന ബുദ്ധിയോടും കൂടി നിരീക്ഷിച്ചുകൊണ്ടാണ് കോണ്‍ഗ്രിഗേഷന്‍, സമര്‍പ്പണത്തിനും, സമര്‍പ്പിതജീവിതത്തിനും വേണ്ടിയുള്ള ഈ വിചിന്തനത്തെ പ്രോത്സാഹിപ്പിക്കുന്നതെന്നും,മെയ് 3 മുതല്‍ 6 വരെ തീയതികളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍,  ഈ വിഷയത്തില്‍ പൊതുവായും വ്യത്യസ്തഗ്രൂപ്പുകളായും ഉള്ള ചര്‍ച്ചകളുണ്ടായിരിക്കുമെന്നും, പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

  “Consecratio et consecratio per evangelica consilia”, organized by the Congregation for the Institutes of Consecrated Life and the Societies of Apostolic Life, will be held at the Pontifical University Antonianum in Rome 








All the contents on this site are copyrighted ©.