2018-04-26 10:38:00

മാര്‍പ്പാപ്പയുടെ നോമാഡെല്‍ഫിയ സന്ദര്‍ശനം മെയ് 10-ന്


വത്തിക്കാന്‍, 25 ഏപ്രില്‍ 2018:  മെയ് പത്താം തീയതി എത്തുന്ന പരിശുദ്ധ പിതാവിനെ സ്വീകരിക്കുന്നതിനു ഗ്രൊസ്സേത്തോ രൂപതയും നോമാഡെല്‍ഫിയ പ്രസ്ഥാനവും ഒരുങ്ങുന്നതിനോടനുബന്ധിച്ച്, ഏപ്രില്‍ 24-ാംതീയതി നടത്തിയ പത്രസമ്മേളനത്തിലാണ് ഈ സന്ദര്‍ശനത്തെക്കുറിച്ച് വിശദമാക്കിയത്.

സ്സേനോ സല്‍ത്തീനി എന്ന യുവവൈദികനാല്‍ 1948-ല്‍ സ്ഥാപിക്കപ്പെട്ട ഈ കൂട്ടായ്മ ഇന്ന് 50 കുടുംബങ്ങളിലായി 320 അംഗങ്ങള്‍ വസിക്കുന്ന ഒരു ഗ്രാമമാണ്. ആദിമസഭാസമൂഹത്തെപ്പോലെ, എല്ലാം പൊതുസ്വത്തായി കരുതുകയും ആവശ്യാനുസരണം പങ്കിടുകയും ചെയ്യുന്നു ഒരു നിയമാവലി അനുസരിച്ച് ജീവിക്കുന്ന ഇവര്‍ ആത്മീയജീവിതത്തിന്‍റെ നേര്‍സാക്ഷ്യമാണ്.

അനുവര്‍ഷം ഏതാണ്ട് ഇരുപതിനായിരത്തോളം പേര്‍ തീര്‍ഥാടകരാണ് ഈ സമൂഹത്തെ സന്ദര്‍ശിക്കുന്നതിന് എത്തുന്നത്. ഇവിടേയ്ക്ക് ഫ്രാന്‍സീസ് പാപ്പാ എത്തുന്നതിന്‍റെ സന്തോഷം പങ്കുവച്ചുകൊണ്ട്, ബിഷപ്പ് റൊഡോള്‍ഫോ പറഞ്ഞു: “പാപ്പാ ഇവിടം സന്ദര്‍ശിക്കാനെത്തുന്നു എന്നത്, വിശുദ്ധിയെക്കുറിച്ച് പാപ്പാ നല്‍കിയ അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ നാളുകളില്‍ തികച്ചും മനോഹരവും അര്‍ഥപൂര്‍ണവുമാണ്. നോമാഡെല്‍ഫിയ അനുഭവം, വിശുദ്ധിയുടേതാണ്, എന്തെന്നാല്‍ ഇവിടെ വസിക്കുന്നവര്‍ സ്വഭാവികമായും വിശുദ്ധിയുടെ അനുഭവത്തിലേക്കു കടന്നുവരികയാണ്.  അവര്‍ ഹൃദയത്തിന്‍റെ യഥാര്‍ഥമായ ആഗ്രഹം ആനന്ദമാണെന്നു അനുഭവിക്കുകയാണ്... പാപ്പായുടെ സന്ദര്‍ശനം വഴി സുവിശേഷാനുസൃതമായ ഈ സാഹോദര്യ ജീവിതത്തിന്‍റെ മൂല്യത്തെയും, പ്രസക്തിയുടെ നൈരന്തര്യത്തെയും ഉറപ്പിക്കുകയാണ്” .

നോമാഡെല്‍ഫിയ സമൂഹാംഗങ്ങള്‍ 2016-ലെ ഡിസംബര്‍ മാസത്തില്‍ വത്തിക്കാനിലെത്തി ഫ്രാന്‍സീസ് പാപ്പായെ കണ്ടിരുന്നു.








All the contents on this site are copyrighted ©.