2018-04-26 12:38:00

ബാരിയില്‍ എക്യുമെനിക്കല്‍ കൂടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങുന്നു


ഫ്രാന്‍സീസ് പാപ്പാ തെക്കു കിഴക്കെ ഇറ്റലിയിലെ ബാരിയില്‍ എക്യുമെനിക്കല്‍ സമാധാന സമ്മേളനം വിളിച്ചു കൂട്ടുന്നു.

പരിശുദ്ധ സിംഹാനത്തിന്‍റെ വാര്‍ത്താവിതരണ കാര്യാലയം (പ്രസ്സ് ഓഫീസ്) ബുധനാഴ്ച (25/04/18) ഒരു പത്രക്കുറിപ്പിലൂടെ വെളിപ്പെടുത്തിയാതാണ് ഇത്.

നടപ്പുവര്‍ഷം ജൂലൈ 7 നായിരിക്കും (07/07/2018) ഈ അനുരഞ്ജന കൂടിക്കാഴ്ച. അന്ന് പാപ്പാ വത്തിക്കാനില്‍ നിന്ന് 450 ഓളം കിലോമീറ്റര്‍ തെക്കു കിഴിക്കുള്ള ബാരിയില്‍ ഈ എക്യുമെനിക്കല്‍ സമാഗമത്തിനായി എത്തും.

മദ്ധ്യപൂര്‍വ്വദേശത്തെ നാടകീയമായ അവസ്ഥകളെക്കുറിച്ചു ചിന്തിക്കുന്നതിനും ആ പ്രദേശത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനുമുള്ള ഈ സമാഗമത്തില്‍ സംബന്ധിക്കുന്നതിന് മദ്ധ്യപൂര്‍വ്വദേശത്തെ ക്രൈസതവ സഭകളുടെയും സമൂഹങ്ങളുടെയും തലവന്മാരെ പാപ്പാ ക്ഷണിക്കും.

ഈ കൂടിക്കാഴ്ചയ്ക്കായി ഇപ്പോള്‍ മുതല്‍ തന്നെ പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ പാപ്പാ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

വിശുദ്ധ നിക്കൊളാസിന്‍റെ തിരുശേഷിപ്പ് സൂക്ഷിക്കപ്പെട്ടിരിക്കുന്ന സ്ഥലമായ ബാരി കിഴക്കോട്ട് തുറന്നിരിക്കുന്ന ജാലകമാണെന്ന് പത്രക്കുറിപ്പ് വിശേഷിപ്പിക്കുന്നു.

 

 








All the contents on this site are copyrighted ©.