2018-04-26 09:56:00

"ചൂഷണവിധേയരുമായി പാപ്പാ കൂടിക്കാഴ്ച നടത്തും": വത്തിക്കാന്‍


വത്തിക്കാന്‍, 25 ഏപ്രില്‍ 2018: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്‍റെ ഡയറക്ടര്‍ ഗ്രെഗ് ബര്‍കിന്‍റെ നല്‍കിയ പത്രപ്രസ്താവനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

അടുത്ത വാരാന്ത്യത്തില്‍ പാപ്പാ, ചിലിയിലെ വൈദിക ചൂഷണത്തിനിരയായവരില്‍ ഉള്‍പ്പെട്ട,  ഹുവാന്‍ കാര്‍ലോസ് ക്രൂസ്, ജെയിംസ് ഹാമില്‍ട്ടണ്‍, ഹൊസേ ആന്ദ്രേസ് മുറില്ലോ എന്നീ മൂന്നുപേരെ, സാന്താ മാര്‍ത്താ വസതിയില്‍ സ്വീകരിക്കുമെന്നും, അവരോരോരുത്തരുമായി തനിച്ച് സംഭാഷണം നടത്തുമെന്നും വ്യക്തമാക്കുന്ന പ്രസ്താവനയില്‍ തന്‍റെ ക്ഷണം സ്വീകരിച്ചതില്‍ പാപ്പാ അവരോട് തന്‍റെ കൃതജ്ഞത അറിയിച്ചുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.  ഈ വേദനയുടെ നിമിഷങ്ങളില്‍ ചിലിയന്‍ സഭയ്ക്കുവേണ്ടി, പ്രാര്‍ഥന അഭ്യര്‍ഥിക്കുന്ന പരിശുദ്ധ പിതാവ്, ഈ കൂടിക്കാഴ്ചകള്‍ ശാന്തതയിലും വിശ്വസ്തതയിലും നടത്തുന്നതിനു കഴിയുമെന്നും, ഇനിയും ഇത്തരം ചൂഷണങ്ങള്‍ സഭയിലുണ്ടാകാതിരിക്കുന്നതിന് ഇത് അടിസ്ഥാനപരമായ ഒരു ചുവടുവയ്പായിരിക്കുമെന്നും ഉള്ള പ്രതീക്ഷ പങ്കുവയ്ക്കുന്നു  എന്നുമുള്ള വാക്കുകളോടെയാണ് പ്രസ്താവന സമാപിക്കുന്നത്. 








All the contents on this site are copyrighted ©.