2018-04-24 12:25:00

"സുസ്ഥിരവികസന അജണ്ട–2030, പ്രത്യാശയേകുന്നത്": വത്തിക്കാന്‍


വികസനത്തിനായുള്ള അവകാശത്തെക്കുറിച്ച് ജനീവയിലെ യു.എന്‍ ആസ്ഥാനത്തുവച്ചു നടന്ന തുറന്ന സംവാദത്തില്‍  അന്താരാഷ്ട്രസംഘത്തോടു സംസാരിച്ച വേളയിലാണ് വത്തിക്കാനുവേണ്ടിയുള്ള ജനീവയിലെ യു.എന്‍ നീരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് ഐവന്‍ ജുര്‍ക്കോവിസ് ഈ നിരീക്ഷണം പങ്കുവച്ചത്.

ഏപ്രില്‍ 23-നു നടത്തിയ ഈ പ്രഭാഷണത്തില്‍, ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരുന്ന ഇക്കാലഘട്ടത്തില്‍, വികസനത്തിനുള്ള അവകാശത്തെക്കുറിച്ചുള്ള ഈ ചര്‍ച്ച സമയോചിതമാണെന്നു അംഗീകരിച്ചുകൊണ്ട്, അദ്ദേഹം പറഞ്ഞു: "...യു.എന്നിന്‍റെ സുസ്ഥിര വികസനം - 2030 എന്ന അജണ്ട തീര്‍ച്ചയായും പ്രത്യാശയുടെ ഒരു സുപ്രധാന അടയാളമാണ്.  അവിടെ അന്താരാഷ്ട്രസമൂഹം, ഇന്നു ഏറെ ജനസമൂഹങ്ങള്‍ നേരിടുന്ന സങ്കീര്‍ണപ്രശ്നങ്ങളുടെ മൂലകാരണങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനുള്ള ഫലപ്രദമായ മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നതിനു പ്രതിബദ്ധമാകുകയാണ്.  അവിടെ മനുഷ്യവ്യക്തി, വികസനത്തിന്‍റെ കേന്ദ്രസ്ഥാനത്തു വരുന്നു... മാത്രമല്ല, അവിടെ വികസനത്തെ ഉറപ്പാക്കുന്നവിധത്തില്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണം ഊന്നിപ്പറയുകയും ചെയ്യുന്നു".  ഈ അജണ്ടയുടെ പ്രമേയങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചു.

വികസനത്തില്‍ വ്യക്തിയുടെ കേന്ദ്രസ്ഥാനം അദ്ദേഹം ഊന്നിപ്പറഞ്ഞു.  "...വ്യക്തിയുടെ കേന്ദ്രസ്ഥാനം എന്ന ആദര്‍ശം, അതിന്‍റെ വ്യക്തിപരമായ അന്തസ്സും, സാമൂഹിക ഐക്യദാര്‍ഢ്യവും ചേര്‍ന്നുള്ളതാണ്. അതുകൊണ്ട്, സാമ്പത്തികവും, രാഷ്ട്രീയവുമായ എല്ലാ തീരുമാനങ്ങളിലും, ഈ ഘടകങ്ങള്‍ സത്താപരമായി വിലമതിക്കപ്പെടണം. യഥാര്‍ഥമായ പ്രതിബദ്ധതയോടുകൂടിയ നിര്‍വഹണം ഇക്കാര്യത്തില്‍ ഏറെ വലുതാണ് എന്ന നിര്‍ദേശത്തോടെയാണ് അദ്ദേഹം തന്‍റെ വാക്കുകള്‍ അവസാനിപ്പിച്ചത്








All the contents on this site are copyrighted ©.