2018-04-21 13:29:00

കത്തോലിക്കാവൈദികന്‍ കുത്തേറ്റു മരിച്ചു


മെക്സിക്കോയില്‍ ഒരു കത്തോലിക്കാ വൈദികന്‍ വധിക്കപ്പെട്ടു.

ഇത്സകാല്ലി രൂപതാകോടതിയുടെ മേല്‍നോട്ടം വഹിച്ചിരുന്ന 50 വയസ്സു പ്രായമുണ്ടായിരുന്ന റുബേന്‍ അല്‍ക്കാന്തറ ദിയസ് ആണ് ഇക്കഴിഞ്ഞ ബുധനാഴ്ച (18/04/18) കത്തിക്കുത്തേറ്റ് മരിച്ച വൈദികന്‍.

കൊലപാതകത്തിന്‍റെ കാരണങ്ങള്‍ വ്യക്തമല്ലെങ്കിലും ഒരാള്‍ ഈ വൈദികനുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതായി ചിലര്‍ സാക്ഷ്യപ്പെടുത്തി. ഘാതകന്‍ ഒളിവിലാണ്.

ഈ കൊലപാതകത്തെ മെക്സിക്കൊയിലെ കത്തോലിക്കാമെത്രാന്മാരുടെ സമിതി അപലപിച്ചു.








All the contents on this site are copyrighted ©.