2018-04-20 13:09:00

പാപ്പായുടെ ട്വീറ്റുകള്‍ : ഉപവി പ്രവര്‍ത്തനവും എളിയവരും


ഉപവിപ്രവര്‍ത്തനത്തെയും നിര്‍ദ്ധനരില്‍ ദൈവവദനം ദര്‍ശിക്കേണ്ടതിനെയും അധികരിച്ച് പാപ്പായുടെ ട്വീറ്റുകള്‍

തെക്കുകിഴക്കെ ഇറ്റലിയില്‍  പാവങ്ങളുടെ ഉന്നതിക്കായി യത്നിച്ച ബിഷപ്പ് തൊണീനൊ ബേല്ലൊയുടെ ഇരുപത്തിയഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ ജന്മസ്ഥലമായ അലെസ്സാനൊയിലും അദ്ദേഹം മെത്രാനായിരുന്ന മൊല്‍ഫേത്തയിലും   ഈ വെള്ളിയാഴ്ച (20/04/18) നടത്തിയ സന്ദര്‍ശനവുമായി ബന്ധപ്പെടുത്തിയതാണ് തന്‍റെ ട്വിറ്റര്‍ സന്ദേശശൃംഖലയില്‍ ഫ്രാന്‍സീസ് പാപ്പാ കണ്ണിചേര്‍ത്ത  പുതിയ സന്ദേശങ്ങള്‍.

“ഡോണ്‍ തൊണീനൊ ബേല്ലൊയുടെ വാക്കുകള്‍ നമുക്കോര്‍ക്കാം: സ്നേഹമില്ലെങ്കില്‍ ഉപവിപ്രവര്‍ത്തനങ്ങള്‍ അപര്യാപ്തങ്ങളായിരിക്കും” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ച ആദ്യ സന്ദേശം.

ഇതര സന്ദേശം ഇപ്രകാരമായിരുന്നു “നാം ദുര്‍ഗ്ഗതരാണെന്ന തിരിച്ചറിവുണ്ടായാല്‍ മതി നമുക്കു ദൈവവുമായി കണ്ടുമുട്ടാന്‍ സാധിക്കും; നാം സ്വയം എളിപ്പെടുത്തുകയാണ് അവിടത്തെ ദര്‍ശിക്കാനുള്ള മാര്‍ഗ്ഗം” എന്നാണ് പാപ്പാ  കുറിച്ച രണ്ടാമത്തെ സന്ദേശം.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.