2018-04-20 13:13:00

കര്‍ദ്ദിനാള്‍ ഷാന്‍ ലൂയി തൊറായും സൗദി അറേബിയയുടെ രാജാവും


മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഷാന്‍ ലൂയി തൊറാ സൗദി അറേബിയയുടെ രാജാവും ഇസ്ലാം പുണ്യസ്ഥലങ്ങളായ മെദീനയുടെയും മെക്കയുടെയും സംരക്ഷകനുമായ സല്‍മന്‍ ബിന്‍ അബ്ദ് അല്‍ അസ്സീസിനെ സന്ദര്‍ശിച്ചു.

സൗദി അറേബിയയിലെ രാജകൊട്ടാരത്തില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച (18/4/18)യാണ് ഈ അത്യപൂര്‍വ്വ സമാഗമം അരങ്ങേറിയത്.

ഈ മാസം 13 മുതല്‍ 20 വരെ (13-20/04/18) നീണ്ട ഈ മതമൈത്രി പര്യടനവേളയില്‍ സൗദി അറേബിയയിലെ മൊഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുള്‍ അസ്സീസ്, ലോക ഇസ്ലാം സഖ്യത്തിന്‍റെ പൊതുകാര്യദര്‍ശി  ഷെയ്ക്ക് മുഹമ്മദ് അബ്ദുള്‍ക്കരീം അല്‍-ഇസ്സ തുടങ്ങിയ ഉന്നത വ്യക്തികളുമായും കര്‍ദ്ദിനാള്‍ തൊറാ കൂടിക്കാഴ്ച നടത്തി.

കൂടാതെ അന്നാട്ടില്‍ ജോലിതേടി എത്തിയിരിക്കുന്ന കൈസ്തവരുടെ ഒരു സമൂഹവുമായും കര്‍ദ്ദിനാള്‍ ഷാന്‍ ലൂയി തൊറാ സംഭാഷണത്തിലേര്‍പ്പെട്ടു.








All the contents on this site are copyrighted ©.