2018-04-19 09:54:00

വികസനത്തില്‍ പാവങ്ങള്‍ക്കു പങ്കുണ്ടാകണം : ലോകബാങ്കിനോട് പാപ്പാ ഫ്രാന്‍സിസ്


ലോക ബാങ്കിന്‍റെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന ശ്രമത്തെ പാപ്പാ ഫ്രാന്‍സിസ് ശ്ലാഘിച്ചു.

അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസി-യില്‍ ഏപ്രില്‍ 21-ന് നടക്കുന്ന സമ്മേളനത്തിനാണ്
പാപ്പാ ഫ്രാന്‍സിസ് അഭിവാദ്യങ്ങള്‍ നേര്‍ന്നത്. ഏപ്രില്‍ 18-Ɔο തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് ലോകത്തെ ദാരിദ്ര്യം ഇല്ലാതാക്കാന്‍ (End Poverty) എന്ന ലക്ഷ്യംവച്ചുകൊണ്ട് വാരാന്ത്യത്തില്‍, ശനിയാഴ്ച വാഷിങ്ടണിലെ ലോകബാംങ്കിന്‍റെ ആസ്ഥാനത്തു ചേരുന്ന രാഷ്ട്രപ്രതിനിധികളുടെ സമ്മേളനത്തിന്
പാപ്പാ ആശംസകള്‍ അര്‍പ്പിച്ചത്.

സമഗ്രവികസനവും മനുഷ്യാന്തസ്സും മാനിച്ചുകൊണ്ട് ചേരുന്ന വസന്തകാല ചര്‍ച്ചാ സമ്മേളനം പാവങ്ങളുടെ ജീവിതാവസ്ഥ ഉള്‍ക്കൊള്ളുന്നതാവണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.