2018-04-19 10:16:00

സൗദിയിലെ തൊളിലാളികള്‍ക്കൊപ്പം കാര്‍ദ്ദിനാള്‍ ട്യുറാന്‍


സൗദിയിലെ ഉദ്യോഗസ്ഥരുമായി കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി ട്യുറാന്‍ കൂടിക്കാഴ്ച നടത്തി.

ജീവിതാവസ്ഥ മെച്ചപ്പെടുത്താന്‍ അറേബ്യന്‍ രാജ്യങ്ങളില്‍ എത്തുന്നവരുടെ അന്തസ്സും അവകാശവും മാനിക്കപ്പെടണമെന്ന്, മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി ട്യൂറാന്‍ പ്രസ്താവിച്ചു. സൗദി അറേബ്യയില്‍ ജോലി തേടിയെത്തിയും ജീവിതാവസ്ഥ മെച്ചപ്പെടുത്താമെന്ന പ്രത്യാശിച്ചും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിയിട്ടുള്ള ക്രൈസ്തവര്‍ക്കൊപ്പം ദിവ്യബലി അര്‍പ്പിക്കവെയാണ് കര്‍ദ്ദിനാള്‍ ട്യുറാന്‍ ഇങ്ങനെ പ്രസ്താവിച്ചത്.

ദൈവത്തോടു വിധേയത്വമുള്ളവര്‍ മതങ്ങളെ സമാധാനത്തിനുള്ള ഉപകരണങ്ങളായി കാണുമെന്നും, ജോലിചെയ്ത് സമാധാനത്തില്‍ ജീവിക്കാനുള്ള സാദ്ധ്യതകള്‍ എല്ലാവരുമായി പങ്കുവയ്ക്കുമെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.  ചെറുതും തരംതാണതുമായ ജോലികള്‍ ചെയ്തു ജീവിക്കുന്ന ധാരാളം കുടിയേറ്റക്കാരെ പ്രതി, സൗദി അറേബ്യയിലെ ഉന്നതതല ഉദ്യോഗസ്ഥന്മാരുമായി കര്‍ദ്ദിനാള്‍ ട്യുറാന്‍ സംവാദം നടത്തുകയും, ദൈവം നല്കിയ മനുഷ്യാന്തസ്സ് മാനിച്ചാല്‍ എവിടെയും സമാധാനപൂര്‍ണ്ണമായ ലോകം കെട്ടിപ്പടുക്കാമെന്നും പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളില്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.  








All the contents on this site are copyrighted ©.