2018-04-18 19:27:00

ഫാര്‍മസിസ്റ്റുകള്‍ക്കൊരു മദ്ധ്യസ്ഥന്‍ : വിശുദ്ധ ജൊവാന്നി ലിയൊനാര്‍ദി


ആരോഗ്യപരിചാരകരുടെയും ഔഷധ വ്യാപാരികളുടെയും മദ്ധ്യസ്ഥനായ ജൊവാന്നി ലിയൊനാര്‍‍ദിയുടെ (1547-1609)
വിശുദ്ധപദ പ്രഖ്യാപനത്തിന്‍റെ 80-Ɔο വാര്‍ഷികം അനുസ്മരിച്ചു. ഏപ്രില്‍ 17-Ɔο തിയതി ചൊവ്വാഴ്ച റോമില്‍ കാമ്പിത്തേലിയിലെ ദൈവമാതാവിന്‍റെ നാമത്തിലുള്ള ദേവാലയാത്തിലാണ് വിശുദ്ധ ജൊവാന്നി ലിയൊനാര്‍ദിയുടെ അനുസ്മരണം കൊണ്ടാടിയത്. അവിടെയാണ് വിശുദ്ധന്‍റെ തിരുശേഷിപ്പുകള്‍ വണങ്ങിപ്പോരുന്നത്. നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു.

15-Ɔο നൂറ്റാണ്ടില്‍ കത്തോലിക്കാ നവോത്ഥാന പ്രസ്ഥാനത്തിന്‍റെ പ്രയോക്താവായിരുന്നു വിശുദ്ധ ലിയൊനാര്‍ഡിയെന്നും, ക്രിസ്തുവിന്‍റെ ആത്മീയവീര്യത്താലും സുവിശേഷ ഔഷധത്തിന്‍റെ ശക്തിയാലും സഭയെ നവീകിരക്കാമെന്നുമായിരുന്നു വിശുദ്ധ ജൊവാന്നി ലിയോനാര്‍ദിയുടെ ജീവിതദൗത്യമെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല വചനചിന്തയില്‍ ഉദ്ബോധിപ്പിച്ചു.
ബെനഡിക്ട് 16-Ɔമന്‍ പാപ്പായാണ് 2006-ല്‍ വിശുദ്ധ ജൊവാന്നി ലിയൊനാര്‍ദിയെ ഫാര്‍മസിസ്റ്റുകളുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചത്.

ഇറ്റലിയുടെ വടക്കു-പടിഞ്ഞാറന്‍ ടസ്ക്കനി പ്രവിശ്യയിലെ ലൂക്കാ സ്വദേശിയാണ്. വൈദിക പഠനത്തിനിടെ ഫാര്‍മസിസ്റ്റായും പ്രത്യേക പരിശീലനം നേടി. വൈദിക ജീവിതത്തിനിടെയുള്ള രോഗീപരചരണമായിരുന്നു ലക്ഷ്യം. പകര്‍ച്ചവ്യാധിയുള്ളടങ്ങളില്‍ ചെന്നു സഹായിക്കുക ജീവിതകാലത്ത് പതിവായിരുന്നു. അതിനായി ഒരു സാഹോദര്യക്കൂട്ടായ്മതന്നെ ജൊവാന്നി ലിയൊനാര്‍ദി തുടങ്ങുകയുണ്ടായി. വസന്ത പിടിപെട്ടവരെ ചികത്സിക്കവെ രോഗം പിടിപെട്ടാണ് 69-Ɔമത്തെ വയസ്സില്‍ ജൊവാന്നി മരണമടഞ്ഞത്.








All the contents on this site are copyrighted ©.