2018-04-14 13:07:00

ധന്യന്‍ വര്‍ഗ്ഗീസ് പയ്യപ്പിള്ളി


ദൈവദാസന്‍ വര്‍ഗ്ഗീസ് പയ്യപ്പിള്ളിയുടെ വീരോചിതപുണ്യങ്ങള്‍ അംഗീകരിക്കുന്ന പ്രഖ്യാപനം വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘം ശനിയാഴ്ച (14/04/18) പുറപ്പെടുവിച്ചു.

ഈ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമോത്തയെ ശനിയാഴ്ച കൂടിക്കാഴ്ചയ്ക്കായി സ്വീകരിച്ച ഫ്രാന്‍സീസ് പാപ്പാ അദ്ദേഹത്തെ അധികാരപ്പെടുത്തിയതനുസരിച്ചാണ് ഇതുള്‍പ്പടെ 8 പുതിയ പ്രഖ്യാപനങ്ങള്‍ പുറപ്പെടുവിച്ചത്.

അഗതികളുടെ സഹോദരികള്‍, (സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിറ്റ്യൂട്ട്) എന്ന സന്ന്യാസിനിസമൂഹത്തിന്‍റെ സ്ഥാപകനായ ദൈവദാസന്‍ വര്‍ഗ്ഗീസ് പയ്യപ്പിള്ളി എറണാകുളം അങ്കമാലി അതിരൂപതയിലെ കോന്തുരുത്തിയില്‍ 1876 ആഗസ്റ്റ് 8 ന് ജനിച്ചു.  നിരാലംബരും ദരിദ്രരരുമായവര്‍ക്ക് കാരുണ്യത്തിന്‍റെ നീരുറവയായി മാറുന്നതിനായി ജീവിതം ഉഴി‍ഞ്ഞുവച്ച അദ്ദേഹം 1929 ഒക്ടോബര്‍ 5ന് മരണമടഞ്ഞു.

വീരോചിതപുണ്യങ്ങള്‍ അംഗീകരിക്കപ്പെട്ട ഇതര ദൈവസാരില്‍ 4 പേര്‍ ഇറ്റലിക്കാരാണ്.

സ്പെയിന്‍, കാനഡ, പോര്‍ട്ടുഗല്‍ എന്നീ നാട്ടുകാരാണ് ശേഷിച്ച മൂന്നു ദൈവദാസര്‍   








All the contents on this site are copyrighted ©.