സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

വിശുദ്ധിയിലേക്കുള്ള വിളി-പാപ്പായുടെ ട്വീറ്റ്

നാമെല്ലാവരും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

ഈ ശനിയാഴ്ച (14/04/18), തന്‍റെ ട്വിറ്റര്‍ സന്ദേശശൃംഖലയില്‍, കണ്ണിചേര്‍ത്ത  പുതിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ, വിശുദ്ധിയിലേക്കുള്ള നമ്മുടെ വിളിയെക്കുറിച്ച് ഒരിക്കല്‍ കൂടി അനുസ്മരിപ്പിക്കുന്നത്.

“സ്നേഹത്തോടെ ജീവിക്കുകയും അനുദിന ചെയ്തികളിലൂടെ സാക്ഷ്യമേകുകയും ചെയ്തുകൊണ്ട് വിശുദ്ധരായിത്തീരാന്‍ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ 9-Ↄ○ തിയതി (09/04/18) തിങ്കളാഴ്ച പുറപ്പെടുവിച്ച തന്‍റെ പുതിയ അപ്പസ്തോലികോപദേശമായ “ആനന്ദിച്ചുല്ലസിക്കുവിന്‍” എന്നര്‍ത്ഥം വരുന്ന “ഗൗദേത്തെ ഏത്ത് എക്സുള്‍ത്താത്തെ”യിലെ ആശയങ്ങള്‍ പാപ്പാ ഈ ദിനങ്ങളില്‍ ട്വിറ്ററില്‍ ഉപയോഗപ്പെടുത്തുന്നതിനാല്‍ “ഗൗദേത്തെ ഏത്ത് എക്സുള്‍ത്താത്തെ” (#GAUDETEETEXSULTATE) എന്ന ഹാഷ്ടാഗോടുകൂടിയതാണ് ഈ സന്ദേശം

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

14/04/2018 13:13