2018-04-13 13:02:00

സ്വതന്ത്ര മനുഷ്യന്‍-പാപ്പായുടെ വചനസമീക്ഷ


സ്വതന്ത്ര മനുഷ്യന്‍ സമയത്തെ ഭയപ്പെടുന്നില്ലയെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍, തന്‍റെ വാസയിടമായ, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ" ഭവനത്തിലെ കപ്പേളയില്‍ വെള്ളിയാഴ്ച (13/04/18) രാവിലെ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ വചന വിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

സ്വതന്ത്രനായ മനുഷ്യന്‍ ദൈവത്തിന് സകലവും വിട്ടുകൊടുക്കുന്നുവെന്നും  സമയത്തില്‍ പ്രവര്‍ത്തിക്കാന്‍ ദൈവത്തെ അനുവദിക്കുന്നുവെന്നും അവന്‍ ക്ഷമയുള്ളവനായിരിക്കുമെന്നും പാപ്പാ വിശദീകരിച്ചു.

ഈ സ്വാതന്ത്ര്യം ക്രിസ്തുവിനെ പ്രണയിക്കുന്നവന്‍റെതാണെന്നും അത് യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ പരിശുദ്ധാത്മാവിനാല്‍ മുദ്രവയ്ക്കപ്പെടുന്നുവന്നും പാപ്പാ പറഞ്ഞു.

ഇത്തരത്തിലുള്ള സ്വതന്ത്ര മനുഷ്യരില്‍ അനേകര്‍ കാരഗൃഹത്തില്‍ കഴിയുന്നതും പീ‍ഢിപ്പിക്കപ്പെടുന്നതും പാപ്പാ അനുസ്മരിച്ചു.

സ്വാതന്ത്ര്യത്തെക്കുറിച്ച് മുറവിളി കൂട്ടുന്ന ഇന്നത്തെ ലോകത്തില്‍ നാം വാസ്തവത്തില്‍ അടിമത്തിത്തിലാണ് കഴിയുന്നതെന്ന്, വികാരങ്ങളുടെയും ഉര്‍ക്കര്‍ഷേച്ഛകളുടെയും  സമ്പത്തിന്‍റെയും പരിഷ്‍ക്കാരങ്ങളുടെയും മറ്റു വസ്തുക്കളുടെയുമൊക്കെ ദാസ്യത്തിലാണ് കഴിയുന്നതെന്ന് പാപ്പാ വിശദീകരിച്ചു.  








All the contents on this site are copyrighted ©.