സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ മനുഷ്യാവകാശം

കുടിയേറ്റത്തില്‍ മനുഷ്യാന്തസ്സും അവകാശങ്ങളും മാനിക്കപ്പെടണം

കുടിയേറ്റം - REUTERS

13/04/2018 11:16

12 ഏപ്രില്‍ 2018
രാജ്യാതിര്‍ത്തികളില്‍ കുടിയേറ്റക്കാരുടെ സ്വീകരണവും പ്രവേശനവും മാനുഷ്യാന്തസ്സു മാനിക്കുന്ന വിധത്തിലാകണമെന്ന് യുഎന്നിന്‍റെ ജനീവാകേന്ദ്രത്തിലെ വത്തിക്കാന്‍റെ സ്ഥിരംനിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് ഐവന്‍ യര്‍ക്കോവിച്ച് പ്രസ്താവിച്ചു.

വിവിധ കാരണങ്ങളാല്‍ വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റത്തിന്‍റെ ആഗോളപ്രതിഭാസത്തില്‍ മനുഷ്യവ്യക്തികള്‍ - സ്ത്രീകളും കുഞ്ഞുങ്ങളും മനുഷ്യക്കടത്ത്, ലൈംഗികപീഡനം, അടിമത്വം തുടങ്ങി മനുഷ്യാന്തസ്സിന് ഇണങ്ങാത്ത നിരവധി ക്രമക്കേടുകള്‍ക്ക് ഇരയാക്കപ്പെടുന്നുണ്ട്. ഇതിനു വിപരീതമായി അവരുടെ ജീവനും അന്തസ്സും കണക്കിലെടുത്ത് ആതിഥേയ രാഷ്ട്രങ്ങളിലേയ്ക്ക് അവരെ സ്വീകരിക്കുകയും പ്രവേശിപ്പിക്കുകയുംവേണമെന്ന് ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച് തന്‍റെ പ്രബന്ധത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

മാന്യതയുള്ളതും സമഗ്രവുമായ സമീപനമാണ് അഭയം തേടിയെത്തുന്നവര്‍ക്കും, വിവിധ കാരണങ്ങളാല്‍ സ്വന്തം നാടുംവീടും വിട്ട് കുടിയേറേണ്ടി വന്നിട്ടുള്ളവരെന്ന് അദ്ദേഹം പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി.  കുടിയേറ്റത്തെ സംബന്ധിച്ച രാജ്യാന്തര കരാര്‍ പ്രകാരം (Global Compact on Refugees) ഓരോ വ്യക്തിയുടെയും മനുഷ്യാന്തസ്സും അവകാശങ്ങളും മനുഷ്യവ്യക്തി എന്ന നിലയില്‍ മാനിക്കുന്നതായിരിക്കണം. അതിനാല്‍ അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും രാജ്യാതിര്‍ത്തികളില്‍ സ്വീകരിക്കുമ്പോള്‍
ഈ മാനദണ്ഡം കണക്കിലെടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണെന്ന് ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച്ച് ചൂണ്ടിക്കാട്ടി.

സ്ഥിരവും പഴഞ്ചനുമായ നടപടിക്രമങ്ങള്‍ ഉപേക്ഷിച്ച്, ആരെയും മുദ്രകുത്താതെയും അപമാനിക്കാതെയും, സ്വാര്‍ത്ഥ താല്പര്യങ്ങള്‍ കണക്കിലെടുക്കുകയും ചെയ്യാതെ കുടിയേറ്റമേഖലയില്‍ മനുഷ്യവ്യക്തിയെ പൂര്‍ണ്ണമായി കാണുകയും മനസ്സാല്ക്കുയും വേണമെന്ന് ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച്ച് അഭ്യര്‍ത്ഥിച്ചു.


(William Nellikkal)

13/04/2018 11:16