സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

മഡഗാസ്ക്കറിന്‍റെ രക്ഷസാക്ഷി വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക്

ധന്യനായ രക്ഷസാക്ഷി - മഡഗാസ്ക്കറിലെ ലൂസിയന്‍ ബൊടോവസോവൊ - RV

13/04/2018 10:17

മഡഗാസ്ക്കറിലെ  ലൂസിയന്‍ ബൊടൊവസോവൊ (1908-1947)
വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടും.

1908-ല്‍ ജനിച്ച് ഒരു കുടുംബത്തിന്‍റെ പിതാവായി ജീവിച്ച്, വിശ്വാസത്തെപ്രതി ആഫ്രിക്കന്‍ ദ്വീപുരാജ്യമായ മഡഗാസ്ക്കറിന്‍റെ മണ്ണില്‍ രക്തസാക്ഷിത്വം വരിച്ച ലൂസിയന്‍ ബൊടൊവസോവൊയെ ജന്മനാടായ വൊഹിയോനോയിലെ ഭദ്രാസനദേവാലയത്തില്‍വച്ച്  ഏപ്രില്‍ 15-Ɔο തിയതി ശനിയാഴ്ച രാവിലെ വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടും. വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ ഇക്കാര്യം അറിയിച്ചത്.

കുടുംബസ്ഥനും അദ്ധ്യാപകനുമായിരുന്ന ലൂസിയന്‍ ബൊടൊവസോവൊ മാതൃകാപരമായ ക്രൈസ്തവജീവിതം നയിച്ചിരുന്നു. നല്ലകാര്യങ്ങള്‍ പഠിപ്പിക്കുകയും സമാധാപൂര്‍ണ്ണമായി ജീവിക്കുകയും ചെയ്തു. തിന്മയെ നന്മകൊണ്ടും, വിഭിന്നതയെ സ്നേഹംകൊണ്ടും കൂട്ടായ്മകൊണ്ടും നേരിട്ടു. അദ്ദേഹം ഒരു നല്ലപൗരനും പിതാവും ഭര്‍ത്താവുമായിരുന്നു. അതീവ ബുദ്ധിമാനും അദ്ധ്വാനശീലനുമായിരുന്നു. ബുദ്ധിമുട്ടിയാണെങ്കിലും പഠിച്ച് ഫിനാരാവന്‍സോവായിലെ ഈശോസഭയുടെ കോളെജില്‍ അദ്ധ്യാപകനായി ജോലിനേടി.   സൂസന്‍ സൊസാനയുടെ ഭര്‍ത്താവായും 8 മക്കളെ പോറ്റിവളര്‍ത്തിയപ്പോഴും,
“എല്ലാം ദൈവമഹത്വത്തിന്…” (Ad Majorem Gloriam Deo) എന്നായിരുന്നു ലൂസിയന്‍ ബൊടൊവസോവൊയുടെ ജീവിതസൂക്തം. കുടുംബജീവിതത്തില്‍ വിശുദ്ധിയുണ്ടെന്ന് ധന്യന്‍ കാണിച്ചുതരുന്നു. അദ്ദേഹം ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭാകൂട്ടായ്മയിലെ അംഗമായി. അവിടെ ദാരിദ്ര്യാരൂപിയും ഭക്തിയും സ്വായത്തമാക്കിക്കൊണ്ട് ലാളിത്യമുള്ള ജീവിതത്തിലേയ്ക്ക് സ്വയം കരുപ്പിടുപ്പിച്ചു. മഡഗാസ്ക്കറിന്‍റെ വിമോചനത്തിനായുള്ള രാഷ്ട്രീയ നീക്കത്തില്‍ ലൂസിയന്‍ വിശ്വാസത്തെപ്രതി ബന്ധിയാക്കപ്പെട്ടു. 1947 മാര്‍ച്ച് 30-Ɔο തിയതി 39-Ɔമത്തെ വയസ്സില്‍ രക്ഷസാക്ഷിത്വം വരിക്കുകയും ചെയ്തു.

2017 മെയ് 4-ന് പാപ്പാ ഫ്രാന്‍സിസ് പ്രസിദ്ധപ്പെടുത്തിയ ഡിക്രി പ്രകാരമാണ് ലൂസിയന്‍ ബൊടൊവസോവൊയുടെ ജീവിതസമര്‍പ്പണം വിശ്വസത്തെപ്രതിയാണെന്ന് സ്ഥിരീകരിച്ച് രക്തസാക്ഷിയായ ധന്യനെ വാഴ്ത്തപ്പെട്ടപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നത്.  


(William Nellikkal)

13/04/2018 10:17