2018-04-12 09:55:00

ക്രൈസ്തവജീവിത നവീകരണപ്രസ്ഥാനം 50-Ɔο വാര്‍ഷികം


അടിസ്ഥാന ക്രൈസ്തവ ജീവിത നവീകരണ പ്രസ്ഥാനത്തിന്‍റെ (Neocatechumenal Movement)  
50-Ɔο വാര്‍ഷിക സമ്മേളനത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കും. റോമിലെ ‘തോര്‍ വെര്‍ഗാത്ത’ (Tor Vergata) യൂണിവേഴിസിറ്റി കേന്ദ്രത്തിലാണ് അടിസ്ഥാന ക്രൈസ്തവജീവിത നവീകരണ പ്രസ്ഥാനത്തിന്‍റെ രാജ്യാന്തര സംഗമം മെയ് 5-Ɔο തിയതി ശനിയാഴ്ച സംഘടിപ്പിച്ചിരിക്കുന്നത്.

ജ്ഞാനസ്നാനാര്‍ത്ഥികളുടെയും ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുള്ളവരുടെയും മൗലികമായ സുവിശേഷ ജീവിതത്തിലേയ്ക്കുള്ള ക്ഷണമാണ് അറുപതുകളില്‍ സ്പെയിനില്‍ തുടക്കമിട്ട അടിസ്ഥാന ക്രൈസ്തവ നവീകരണ പ്രസ്ഥാനം – (Neocatechumenal Movement).

രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷമാണ് മൗലികമായ ക്രൈസ്തവ ജീവിത  നവീകരണക്രമത്തിന് സഭയുടെ അനുമതി ലഭിച്ചതും, പ്രസ്ഥാനം ലോകമെമ്പാടും വ്യാപിച്ചതും. പ്രസ്ഥാനത്തിന്‍റെ 50-Ɔο വാര്‍ഷികം കണക്കിലെടുത്തുകൊണ്ടാണ് റോമു നഗരഭാഗത്തെ തോര്‍ വെര്‍ഗാത്തെ യൂണിവേഴ്സിറ്റി കേന്ദ്രത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യത്തിലുള്ള രാജ്യാന്തരസംഗംമം സംഘടിപ്പിച്ചിരിക്കുന്നതെന്ന്, ഏപ്രില്‍ 10-Ɔο തിയതി ചൊവ്വാഴ്ച റോമില്‍ ഇറക്കിയ വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവിയുടെ പ്രസ്താവന അറിയിച്ചു.








All the contents on this site are copyrighted ©.