സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

പാപ്പാ ഫ്രാന്‍സിസ് “റെയ്സ്-കാര്‍” ആശീര്‍വ്വദിച്ചു നല്കി

Formula 4 Race Car ആശീര്‍വ്വദിച്ചപ്പോള്‍... - RV

12/04/2018 18:17

ഫോര്‍മുല-ഇ (Formula’E) രാജ്യാന്തര മത്സരത്തിനുള്ള
ഇലക്ട്രിക് കാര്‍ പാപ്പാ ഫ്രാന്‍സിസ് ആശീര്‍വ്വദിച്ചു നല്കി.

ഏപ്രില്‍ 11-Ɔο തിയതി ബുധനാഴ്ച വത്തിക്കാനില്‍ പതിവുളള പൊതുകൂടിക്കാഴ്ച പരിപാടിയ്ക്കു തൊട്ടുമുന്‍പാണ് ‘റെയിസ് കാര്‍’ പാപ്പാ ഫ്രാന്‍സിസ് ആശീര്‍വ്വദിച്ചു നല്കിയത്.

ഫോര്‍മുല-ഇ 2017-2018 മത്സരത്തിന്‍റെ ഏഴാം ഘട്ടമായി (7th stage of the 2017/2018 championship)  ഏപ്രില്‍ 14-Ɔο തിയതി ശനിയാഴ്ച റോമാനഗരത്തില്‍ ഓടാനുള്ള കാറുകളില്‍ ഒന്നാണ് പാപ്പാ സംഘാടകര്‍ക്ക് വത്തിക്കാനിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയുടെ മുന്നില്‍വച്ച് ആശീര്‍വ്വദിച്ചു നല്കിയത്. 200-കി.വാട്സ് വൈദ്യുതിശക്തിയുള്ള ബാറ്ററിയില്‍ ഓടുന്ന കാറിന് 240 കുതിരശക്തിയുണ്ടെന്ന് സംഘാടകര്‍ പാപ്പായക്ക് വിശദീകരണങ്ങള്‍ നല്കി. പരിസ്ഥിതി സൗഹാര്‍ദ്ദമായ വാഹനങ്ങളുടെ ഉപയോഗം ജനങ്ങളില്‍ പ്രചരിപ്പിക്കുന്നതിനും, പൊതുഭവനമായ ഭൂമി സംരക്ഷിക്കപ്പെടണം എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനത്തോടു ചേര്‍ന്നുനിന്നുകൊണ്ടുമാണ് ഫോര്‍മുല-ഇ മുന്നേറുന്നതെന്ന് സംഘാടകര്‍ക്കുവേണ്ടി മാത്യു ദിയോണ്‍ വ്യക്തമാക്കി.

The Formula-E Championship 2017-2018  അമേരിക്കയുടെയും യൂറോപ്പിന്‍റെയും റോഡുകളില്‍ 2017 ഡിസംബര്‍ 2-ന് ആരംഭിച്ചതാണ് മത്സരം. 2018 ജൂലൈ 15-ന് ഫോര്‍മുല ഇ-യുടെ 4-Ɔο പതിപ്പ് അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തില്‍ അവസാനിക്കും. രാജ്യാന്തരതലത്തില്‍ ആകെ 30 പേരാണ് ഫോര്‍മുല ഇ-യുടെ 5-Ɔο പതിപ്പ് മത്സരത്തില്‍ പങ്കെടുക്കുന്നത്. അതില്‍ ഇന്ത്യയില്‍നിന്നും മഹീന്ദ്ര ഓട്ടോമോബൈല്‍ കമ്പനി മത്സരിക്കുന്ന ‌ഏകഇന്ത്യന്‍ പങ്കാളിയാണ്.

 (for commercial reasons called ABB Formula E 2017-2018 - Championship) is the fourth edition of the motoring world dedicated to electric cars, started December 2, 2017 and will end on July 15, 2018.


(William Nellikkal)

12/04/2018 18:17