സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ആഹ്ലാദിച്ചുല്ലസിക്കുവിന്‍ @pontifex

പാപ്പായ്ക്കൊരു തലോടീല്‍... പൊതുകൂടിക്കാഴ്ചാ പരിപാടി - REUTERS

11/04/2018 17:38

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശങ്ങള്‍ - ഏപ്രില്‍ 11.

Gaudete et Exsultate, “ആഹ്ലാദിച്ചുല്ലസിക്കുവിന്‍” എന്ന ജീവിതവിശുദ്ധിയെ സംബന്ധിച്ച തന്‍റെ നവമായ അപ്പസ്തോലിക പ്രബോധനത്തിന്‍റെ പൊരുളുമായി ഏപ്രില്‍ 9-Ɔο തിയതി രണ്ടു സന്ദേശങ്ങളാണ് പാപ്പാ ഫ്രാന്‍സിസ് പ്രസിദ്ധപ്പെടുത്തിയത്.വിവിധ ഭാഷകളില്‍ കണ്ണിചേര്‍ത്ത സന്ദേശങ്ങളുടെ ആദ്യത്തേത് പ്രബോധനത്തിന്‍റെ ശീര്‍ഷകം വിശദീകരിക്കുന്നതായിരുന്നു:

“വിശുദ്ധമായത്” എന്ന പദത്തിന്‍റെ പര്യായങ്ങളാണ് ‘ആനന്ദ’വും ‘ഉല്ലാസ’വും. അതിനാല്‍ ദൈവത്തോടു വിശ്വസ്തരായിരിക്കുന്നവര്‍, അവരുടെ സ്വയാര്‍പ്പണത്താല്‍ യഥാര്‍ത്ഥമായ ആനന്ദം അനുഭവിക്കും."  #GaudeteetExsultate.
The word "happy" or "blessed" becomes a synonym for "holy", because those faithful to God, by their self-giving, gain true happiness. #GaudeteetExsultate

രണ്ടാമത്തെ ‘ട്വിറ്റര്‍ ജീവിതവിശുദ്ധിയെ സംബന്ധിച്ചതായിരുന്നു:
“സഭാജീവിതത്തിന്‍റെ ഏറ്റവും മനോഹരമായ ഭാഗമാണ് വിശുദ്ധി!”  #SaintsToday. 
Holiness is the most attractive face of the Church. #SaintsToday


(William Nellikkal)

11/04/2018 17:38