സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

ബിഷപ്പ് തെയൊഡോഷ്യസ് മൂവാറ്റുപുഴ രൂപതയിലേയ്ക്ക്

ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയൊഡോഷ്യസ് - RV

11/04/2018 10:59

സീറോ മലങ്കര മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ മെത്രാന്‍ സിനഡിന്‍റെ തെരഞ്ഞെടുപ്പ് അനുസരിച്ച്, പത്തനംതിട്ട, മൂവാറ്റുപുഴ എന്നീ രൂപതകളുടെ പിന്തുടര്‍ച്ചാവകാശമുള്ള സഹായ മെത്രാന്മാരായി യഥാക്രമം ബിഷപ്പ് സാമുവല്‍ മാര്‍ ഐറെനിയോസ് (കാട്ടുകല്ലില്‍), ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയൊഡോഷ്യസ് (കൊച്ചുതുണ്ടില്‍) എന്നിവരെ  പരിശുദ്ധ പിതാവ് നിയമിച്ചു.

മേജര്‍ ആര്‍ക്കിഎപ്പിസ്ക്കോപ്പല്‍ കൂരിയാ ബിഷപ്പായി ശുശ്രൂഷ ചെയ്യുന്ന ബിഷപ്പ് യൂഹാനോന്‍ തെയൊഡോഷ്യസ് 1985-ല്‍ പൗരോഹിത്യം സ്വീകരിച്ചശേഷം, റോമിലെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റു നേടി. വികാരി, തിരുവനന്തപുരം അതിരൂപതാ സെക്രട്ടറി, റെക്ടര്‍, രൂപതാകോടതിയുടെ പ്രസിഡന്‍റ്, വികര്‍ ജനറല്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.   2017-ല്‍ മെത്രാന്‍ സ്ഥാനത്തേയ്ക്ക് അവരോധിതനായശേഷം, .തിരുവനന്തപുരം കൂരിയ ബിഷപ്പായി ശുശ്രൂഷ നിര്‍വഹിച്ചുവരികയായിരുന്നു.

 


(Sr. Theresa Sebastian)

11/04/2018 10:59