സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

ബിഷപ്പ് ഐറേനിയോസ്, പത്തനംതിട്ട രൂപതയിലേയ്ക്ക്

ബിഷപ്പ് സാമുവല്‍ ഇറേനിയോസ് - RV

11/04/2018 10:10

സീറോ മലങ്കര മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ മെത്രാന്‍ സിനഡിന്‍റെ തെരഞ്ഞെടുപ്പ് അനുസരിച്ച്, പത്തനംതിട്ട, മൂവാറ്റുപുഴ എന്നീ രൂപതകളുടെ പിന്തുടര്‍ച്ചാവകാശമുള്ള സഹായ മെത്രാന്മാരായി യഥാക്രമം ബിഷപ്പ് സാമുവല്‍ മാര്‍ ഐറെനിയോസ് (കാട്ടുകല്ലില്‍), ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയൊഡോഷ്യസ് (കൊച്ചുതുണ്ടില്‍) എന്നിവരെ  പരിശുദ്ധ പിതാവ് നിയമിച്ചു.

1978-ല്‍ പൗരോഹിത്യം സ്വീകരിച്ച ബിഷപ്പ് സാമുവല്‍ ഐറെനിയോസ്, വിവിധ ഇടവകകളില്‍ വികാരിയായും തിരുവനന്തപുരം അതിരൂപതയുടെ വികര്‍ ജനറലായും സേവനമനുഷ്ഠിച്ചശേഷം, 2010-ലാണ് മെത്രാഭിഷിക്തനായത്.  അതിരൂപതയുടെ സഹായമെത്രാനായി ശുശ്രൂഷ നിര്‍വഹിച്ചുവരവേ ആണ് പുതിയ നിയമനം.


(Sr. Theresa Sebastian)

11/04/2018 10:10