സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

"നമ്മുടെ വിളി വിശുദ്ധിയിലേയ്ക്ക്": പാപ്പായുടെ ട്വീറ്റുകള്‍

ഫ്രാന്‍സീസ് പാപ്പായുടെ പുതിയ അപ്പസ്തോലികാഹ്വാനം "GAUDETE ET EXSULTATE" - REUTERS

10/04/2018 10:58

വിശുദ്ധിയിലേയ്ക്കുള്ള വിളിയെക്കുറിച്ച് ഏവരെയും ഓര്‍മിപ്പിച്ചുകൊണ്ട്, "ആനന്ദിച്ചാഹ്ലാദിക്കുവിന്‍"  ("Gaudete et Exsultate") എന്ന അപ്പസ്തോലികാഹ്വാനം പ്രസിദ്ധീകൃതമായ ഏപ്രില്‍ 9-ാംതീയതി പതിവുള്ള ട്വിറ്റര്‍ സന്ദേശത്തിനുപുറമേ, ഈ രേഖയില്‍ നിന്നുള്ള സന്ദേശങ്ങളുമായി ഏഴു ട്വീറ്റുകള്‍ കൂടി നല്‍കി.  12.05 മുതല്‍ നല്‍കപ്പെട്ട ഏഴു ട്വീറ്റുകളുടെയും പ്രമേയം വിശുദ്ധിയോടും വിശുദ്ധിയുടെ അടയാളമായ ആനന്ദത്തോടും ബന്ധപ്പെട്ടതായിരുന്നു.

1.  2018 ഏപ്രില്‍ 9, 12.05

വിശുദ്ധിയിലേയ്ക്കുള്ള വിളിയ്ക്ക് ഞാന്‍ വീണ്ടും നിര്‍ദ്ദേശിക്കാനാഗ്രഹിക്കുന്നത് ഇതാണ്: "ആനന്ദിച്ചാഹ്ലാദിക്കുവിന്‍"

2. 2018 ഏപ്രില്‍ 9, 13.00

കര്‍ത്താവ് നമ്മെ ഓരോരുത്തരെയും വിശുദ്ധിയിലേക്കു വിളിക്കുന്നു, നിന്നെയും.

3. 2018 ഏപ്രില്‍ 9, 14.00

നിങ്ങള്‍ ഒരു സമര്‍പ്പിതയോ സമര്‍പ്പിതനോ ആണോ? നിങ്ങളു‌ടെ സമര്‍പ്പണം ആനന്ദത്തോടെ ജീവിച്ചുകൊണ്ട് വിശുദ്ധരായിരിക്കുക.

4. 2018 ഏപ്രില്‍ 9, 15.00

നിങ്ങള്‍ വിവാഹിതരാണോ, ക്രിസ്തു സഭയ്ക്കുവേണ്ടി ചെയ്തതുപോലെ, നിങ്ങളുടെ ഭര്‍ത്താവിനെ അല്ലെങ്കില്‍ ഭാര്യയെ സ്നേഹിച്ചും ശുശ്രൂഷിച്ചും വിശുദ്ധരായിരിക്കുക.

5. 2018 ഏപ്രില്‍ 9, 16.00

നിങ്ങള്‍ ഒരു തൊഴിലാളിയാണോ? സമഗ്രതയോടും സാമര്‍ഥ്യത്തോടും നിങ്ങളുടെ സഹോദരീസഹോദരന്മാരുടെ സേവനാര്‍ഥം അധ്വാനിച്ചുകൊണ്ടു വിശുദ്ധരായിരിക്കുക.

6.  2018 ഏപ്രില്‍ 9, 17.00

നിങ്ങള്‍ മാതാപിതാക്കളോ, മുത്തശ്ശിയോ മുത്തശ്ശനോ ആണോ? യേശുവിനെ പിഞ്ചെല്ലേണ്ടതെങ്ങനെയെന്ന് ക്ഷമയോടുകൂടി കുഞ്ഞുങ്ങളെ പഠിപ്പിച്ചുകൊണ്ട് വിശുദ്ധരായിരിക്കുക.

7. 2018 ഏപ്രില്‍ 9, 18.00

നിങ്ങള്‍ അധികാരസ്ഥാനത്തുള്ളവരാണോ? പൊതുനന്മയ്ക്കായി അധ്വാനിക്കുകയും വ്യക്തിഗതനേട്ടങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തുകൊണ്ട് വിശുദ്ധരായിരിക്കുക.

ഇറ്റാലിയന്‍, സ്പാനിഷ്, ഇംഗ്ലീഷ് ജര്‍മ്മന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, പോളിഷ്, ലത്തീന്‍, അറബി എന്നിങ്ങനെ  ഒമ്പതു ഭാഷകളിലാണ് പതിവുപോലെ, ഈ ട്വിറ്റര്‍ സന്ദേശങ്ങളും പാപ്പാ പങ്കുവച്ചിരിക്കുന്നത്. 


(Sr. Theresa Sebastian)

10/04/2018 10:58