2018-04-09 17:56:00

"സിറിയയ്ക്കുവേണ്ടി പ്രാര്‍ഥിക്കുക": മാര്‍പ്പാപ്പാ


ഉയിര്‍പ്പുതിരുനാളിനു ശേഷമുള്ള ആദ്യഞായര്‍, ദൈവകാരുണ്യത്തിന്‍റെ തിരുനാളും, തോമാശ്ലീഹായുടെ വിശ്വാസപ്രഖ്യപന അനുസ്മരണവുമായി ആചരിക്കുന്നതിനോടനുബന്ധിച്ച് വത്തിക്കാനില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയുടെ സമാപനത്തില്‍ ത്രികാലജപത്തിനു മുമ്പുള്ള സന്ദേശം നല്‍കുകയായിരുന്നു പാപ്പാ.

സമാപനാശീര്‍വാദത്തിനുമുമ്പ്, "സ്വര്‍ഗസ്ഥയായ നമ്മുടെ മാതാവിനെ വിളിച്ചപേക്ഷിക്കുന്നതിനുമുമ്പ്, ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്ന എല്ലാവരോടും നന്ദി പറയുന്നതിനു താന്‍ ആഗ്രഹിക്കുന്നു" എന്ന വാക്കുകളോടെ നല്‍കിയ ഹ്രസ്വസന്ദേശത്തിലും ത്രികാലജപത്തിനുശേഷവും പാപ്പാ സിറിയയിലെ ദുരിതമനുഭവിക്കുന്ന ജനത്തിനുവേണ്ടിയുള്ള പ്രാര്‍ഥനയ്ക്കായി അഭ്യര്‍ഥിച്ചു.

ത്രികാലജപത്തിനുമുമ്പുള്ള സന്ദേശത്തില്‍ ജൂലിയന്‍ കലണ്ടറനുസരിച്ച്, ഇന്ന് ഉയിര്‍പ്പുതിരുനാള്‍ ആചരിക്കുന്ന പൗരസ്ത്യസഭകളെ പാപ്പാ തന്‍റെ ആശംസകളറിയിച്ചു.  ദേശാടനവിഭാഗത്തില്‍ പെട്ട റോം-സിന്ദി വര്‍ഗക്കാരില്‍ പെട്ടവര്‍ അവരുടെ അന്താരാഷ്ട്രദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് അവര്‍ക്കും സഹോദര്യവും സമാധാനവും പാപ്പാ പ്രത്യേകമായി ആശംസിച്ചു. തനിക്കുവേണ്ടിയും, സിറിയയിലെ അഭയാര്‍ഥിസഹോദരങ്ങള്‍ക്കുവേണ്ടിയും അവരോടു പ്രാര്‍ഥന ചോദിക്കുന്നതിനും പാപ്പാ മറന്നില്ല. അവിടെ സന്നിഹിതരായിരുന്ന എല്ലാ തീര്‍ഥാടകരെയും ഗ്രൂപ്പുകളെയും കുടുംബങ്ങളെയും കാരുണ്യത്തിന്‍റെ മാതാവായ മറിയത്തിന്‍റെ കാപ്പയുടെ കീഴില്‍ പ്രതിഷ്ഠിക്കുന്നതിനു ക്ഷണിച്ചുകൊണ്ട് പാപ്പാ സ്വര്‍ലോകരാജ്ഞി ആനന്ദിച്ചാലും എന്ന ത്രികാലജപം ചൊല്ലി.

ത്രികാലജപത്തിനുശേഷം സിറിയയിലെ ബോംബാക്രമണത്തെക്കുറിച്ചുള്ള ഭീകരവാര്‍ത്തകളെ പാപ്പാ പ്രത്യേകമായി ഓര്‍മിപ്പിച്ചു. അതിനിരകളാകുന്നവരില്‍ കൂടുതലും സ്ത്രീകളും കുഞ്ഞുങ്ങളും ആണെന്നതിലുള്ള ആകുലതയും പാപ്പാ പങ്കുവച്ചു. രാസായുധങ്ങളുടെ പ്രയോഗത്തെ അപലപിച്ചുകൊണ്ട് പാപ്പാ പറഞ്ഞു: "യുദ്ധം നല്ലതോ ചീത്തയോ എന്നു പറയേണ്ട കാര്യമില്ല.  പ്രതിരോധിക്കാനാവാത്ത ജനങ്ങളുടെ മേല്‍ ഇത്തരം നാശകരമായ ആയുധങ്ങള്‍ പ്രയോഗിക്കുന്നതില്‍ യാതൊരു നീതീകരണവുമില്ല". പാപ്പാ ആവര്‍ത്തിച്ചു പ്രസ്താവിച്ചു








All the contents on this site are copyrighted ©.