സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

കുഴലുകള്‍ക്കിടയിലെ ജീവന്‍ : ആല്‍ഫി ഇവാന്‍സ്

ജീവനുവേണ്ടി... - AFP

06/04/2018 11:48

ലോകം ചര്‍ച്ചയ്ക്കു വിഷയമാക്കുന്ന മറ്റൊരു കുരുന്നിന്‍റെ ജീവന്‍ !
പാപ്പാ ഫ്രാന്‍സിസ് സാന്ത്വനസന്ദേശം അയച്ചു.

1. കുഴലുകള്‍ക്കിടയില്‍ ഉറങ്ങുന്ന ആല്‍ഫി
ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ ആശുപത്രിയില്‍ മസ്തിഷ്ക്ക സംബന്ധിയായി അപൂര്‍വ്വരോഗത്തിന്‍റെ പിടിയില്‍ അമര്‍ന്ന് ഇംഗ്ലണ്ടിലെ ആശുപത്രിയില്‍ കുഴലുകള്‍ക്കിടയില്‍ ഉറങ്ങുന്ന ആല്‍ഫി ഇവാന്‍സ് എന്ന 23 മാസംമാത്രം പ്രായമുള്ള കുഞ്ഞിന്‍റെ മാതാപിതാക്കള്‍ക്ക്, ടോം ഇവാന്‍സിനും കെയ്റ്റിനും ഏപ്രില്‍ 4-Ɔο തിയതി ബുധനാഴ്ച രാത്രിയിലാണ് പാപ്പാ  ട്വിറ്ററിലൂടെ സന്ദേശം കൈമാറിയച്ചത്.

2. പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്ത്വനം
കുഞ്ഞ് ആല്‍ഫിയുടെ ജീവന് ഗുണകരവും ആവശ്യവുമായ എല്ലാം കാരുണ്യപൂര്‍വ്വം ചെയ്യാന്‍ സാധിക്കട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രത്യാശിക്കുകയും, ആല്‍ഫിയുടെ മാതാപിതാക്കളുടെ കുഞ്ഞിനെപ്രതിയുള്ള അഭ്യര്‍ത്ഥനകള്‍ ഫലവത്താകട്ടെയെന്നും പാപ്പാ ആശംസിച്ചു! താന്‍ ആല്‍ഫിക്കുവേണ്ടിയും ആ കുരുന്നു ജീവന്‍റെ നിലനില്പിനുവേണ്ടിയും സഹകരിക്കുകയും സഹാനുഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്ന സകലര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നുമുള്ള സന്ദേശമാണ് പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തത്. റോമില്‍ വത്തിക്കാന്‍റെ മേല്‍നോട്ടത്തിലുള്ള ജേസു ബംബീനോ കുട്ടികളുടെ ആശുപത്രിയില്‍ ആല്‍ഫിയെ എത്തിച്ച് ചികിത്സിക്കാനുള്ള മാതാപിതാക്കളുടെ അഭ്യര്‍ത്ഥനയും താല്പര്യവും കോടതിയും ലിവര്‍പൂള്‍ തള്ളിക്കളയുകയുണ്ടായി. 

3. ജീവനുവേണ്ടിയുള്ള നിയമയുദ്ധം
അപൂര്‍വ്വരോഗത്തിന്‍റെ പിടിയില്‍ അമര്‍ന്ന് ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ ആശുപത്രിയില്‍ മരുന്നുകളില്‍ മയങ്ങിക്കുടക്കുന്ന ആല്‍ഫിയുടെ ജീവനും മരണത്തിനുമിടയില്‍ നടക്കുന്ന നിമയയുദ്ധത്തിനുമപ്പുറം ജീവനോടു കുരുണകാട്ടണമെന്നും, അന്ത്യംവരെ അതു സംരക്ഷിക്കാനുള്ള എല്ലാ കരുതലുകളും എടുക്കണമെന്നുമുള്ള കാഴ്ചപ്പാടോടെയാണ് പാപ്പാ മാതാപിതാക്കള്‍ക്ക് സന്ദേശം അയച്ചത്. രക്ഷപ്പെടുത്താനാവാത്ത രോഗമെന്ന് ഇംഗ്ലണ്ടിലെ ആശുപത്രി വിധിപറയുന്ന ആല്‍ഫി ഐവാന്‍റെ ജീവനെ പരിരക്ഷിക്കാനോ, മെച്ചപ്പെടുത്താനോ വൈദ്യശാസ്ത്രത്തിന്‍റെ മേഖലയില്‍ ആരും എവിടെയും നല്കുന്ന വിദഗ്ദ്ധസഹായവും സന്മനസ്സും സ്വീകരിക്കാനുള്ള അനുമതിക്കായിട്ടാണ് ഇംഗ്ലണ്ടിലെ കോടതിയില്‍ അവര്‍ നല്കിയ ഹര്‍ജി തിരസ്ക്കരിച്ചുകൊണ്ടാണ്, ആല്‍ഫിയുടെ ജീവനെ നിലനിര്‍ത്തുന്ന എല്ലാ യാന്ത്രിക സഹായങ്ങളും ഏപ്രില്‍ 6-Ɔο തിയതി വെള്ളിയാഴ്ച പിന്‍വലിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നത്. നിസ്സഹായരായ മാതാപിതാക്കളും അതിന് സമ്മതിക്കുകയുണ്ടായി. ഈ തീരുമാനം അറിഞ്ഞശേഷമാണ് പാപ്പാ ഫ്രാന്‍സിസ് മാതാപിതാക്കള്‍ക്ക് സാന്ത്വന സന്ദേശം അയച്ചത്.

4. ജീവന്‍ ദൈവത്തിന്‍റെ ദാനം
ജീവന്‍ അതിന്‍റെ രോഗാവസ്ഥയിലും ഗുരുതരാവസ്ഥയിലും മൂല്യവും അന്തസ്സും കുറഞ്ഞതാണെന്ന ചിന്താഗതി വൈദ്യശാസ്ത്രത്തിന്‍റെ അടിത്തറ തകര്‍ക്കുന്ന നിലപാടാണെന്നാണ് സഭയുടെ ധാര്‍മ്മികത. ജീവന്‍ ചെറുതോ, വലുതോ, രോഗാവസ്ഥയിലോ അടിയന്തിരാവസ്ഥയിലോ എന്തുമാവട്ടെ, അതിന്‍റെ അന്തസ്സിനോ മൂല്യത്തിനോ കുറവുവരുത്താതെ പരിരക്ഷിക്കേണ്ട ചുമതലയാണ് വൈദ്യശാസ്ത്രത്തിനുള്ളത്. സുഖപ്പെടുത്താനാവാത്ത ജീവന്‍ അല്ലെങ്കില്‍ ഗുരുതരാവസ്ഥയിലെത്തിയ ജീവന്‍ എന്നു വിധിക്കപ്പെട്ടത് പാഴ്ജീവനായി കാണരുത്. നിയമത്തിന്‍റെ പിന്‍ബലത്തില്‍ മറ്റു ചികിത്സാസാദ്ധ്യതയോ അല്ലെങ്കില്‍, വീട്ടില്‍ മാതാപിതാക്കള്‍ നല്കാന്‍ ആഗ്രഹിക്കുന്ന അവസാന പരിചരണമോ നിഷേധിക്കുന്നതും ജീവനോടുള്ള അനാദരവാണ്. സമൂഹത്തില്‍ ഇന്നു വളര്‍ന്നുവരുന്ന “വലിച്ചെറിയല്‍ സംസ്ക്കാര”ത്തിന്‍റെ (The Culture of Scrap or the Culture of Waste) ഭാഗമാണതിതെന്നത് ഇന്നിന്‍റെ സഭാനിലപാടാണ്. ജീവന്‍ അടിസ്ഥാനപരമായി ദൈവത്തിന്‍റെ ദാനവും അനതിക്രമണീയവുമാകയാല്‍ അതിന്‍റെ സംരക്ഷണത്തിനോ അതിന്‍റെ അന്തസ്സ് നിലനിര്‍ത്താനോ ഉള്ള എല്ലാവിധ ചികിത്സാപരമായ സാദ്ധ്യതകളോടും തുറവുകാണിക്കുകയും അതിനായി പരിശ്രമിക്കേണ്ടതുമാണ്.  


(William Nellikkal)

06/04/2018 11:48