2018-04-06 10:58:00

ഫാദര്‍ വിനീത് ജോര്‍ജ്ജിന് ദേശീയ പുരസ്ക്കാരം


ക്ലരീഷ്യന്‍ വൈദികന്‍, ഫാദര്‍ വിനീത് ജോര്‍ജ്ജിന്
ദേശീയ പുരസ്ക്കാരം ലഭിച്ചു.

വിദ്യാഭ്യാസ മേഖലയില്‍ ചെയ്തിട്ടുള്ള സമുന്നത സേവനങ്ങള്‍ക്കുള്ള ഭാരത സര്‍ക്കാറിന്‍റെ രാഷ്ട്രീയ ഗൗരവ് പുരസ്ക്കാറിനാണ് (Rashtriya Guarav Puraskar) ക്ലരീഷ്യന്‍ സന്ന്യാസ സഭയുടെ ബാംഗ്ലൂര്‍ പ്രൊവിന്‍സ് അംഗമായി ഫാദര്‍ വിനീത് അര്‍ഹനായത്. ബാംഗ്ലൂരിലെ സെന്‍റ് ക്ലാരറ്റ് കോളെജിലെ വൈസ് പ്രിന്‍സിപ്പളായി സേവനംചെയ്യവെയാണ് ദേശീയ പുരസ്ക്കാരം ഫാദര്‍ വിനിതിനെ തേടിയെത്തിയത്.

കോര്‍പ്പറേറ്റ് മേഖലയില്‍ ഡെല്‍, ജി.ഈ.പോലുള്ള കമ്പനികളിലെ സേനവം ഉപേക്ഷിച്ച് പൗരോഹിത്യം സ്വീകരിച്ച ഫാദര്‍ വിനീത് മറ്റു സമുന്നത ബഹുമതികള്‍ക്കും അര്‍ഹനായിട്ടുണ്ട്. ഡല്‍ഹിയിലെ ഇന്ത്യ രാജ്യാന്തര കേന്ദ്രത്തില്‍വച്ച് (India International Center in Delhi) മാര്‍ച്ച് 26-Ɔο തിയതിയാണ് ത്രിപുരയുടെ മുന്‍-ഗവര്‍ണര്‍ ലഫ്. ജനറല്‍ കെ. ​എം. സേത്താണ് പുരസ്ക്കാരവും കീര്‍ത്തിപത്രവും ഫാദര്‍ വിനീതിന് സമ്മാനിച്ചത്.

വത്തിക്കാന്‍ വാര്‍ത്ത മലയാളവിഭാഗത്തിന്‍റെ അഭിനന്ദനങ്ങള്‍!








All the contents on this site are copyrighted ©.