സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

അര്‍മേനിയന്‍ പ്രസിഡന്‍റ് സാര്‍സിയന്‍ വത്തിക്കാനില്‍

അര്‍മേനിയന്‍ പ്രസിഡന്‍റ് സേര്‍ സര്‍സിയാന്‍ പാപ്പാ ഫ്രാന്‍സിസിനോടൊപ്പം - AP

06/04/2018 10:09

പശ്ചിമേഷ്യന്‍ രാജ്യമായ അര്‍മേനിയയുടെ പ്രസിഡന്‍റ്, സേര്‍സ് സര്‍സ്യാനുമായി
പാപ്പാ ഫ്രാന്‍സിസ് ഏപ്രില്‍ 5-Ɔο തിയതി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി.

സൗഹൃദകൂടിക്കാഴ്ചയില്‍ രാഷ്ട്രീയവും സമൂഹികവും സഭാപരവുമായ കാര്യങ്ങള്‍ പാപ്പായുമായി പ്രസിഡന്‍റ് സര്‍സ്യാന്‍ പങ്കുവച്ചതായി വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.  രാഷ്ട്രീയ ചുറ്റുപാടുകളില്‍ പ്രശ്നപരിഹാര ശ്രമങ്ങള്‍ നടക്കുന്നതായും മെച്ചപ്പെട്ട സാമൂഹ്യസാഹചര്യം വളര്‍ത്താനാകുമെന്ന പ്രത്യാശയുണ്ടെന്നും പ്രസിസന്‍റ് അറിയിച്ചു. യുദ്ധങ്ങള്‍ നടക്കുന്നിടങ്ങളിലും മതന്യൂനപക്ഷങ്ങള്‍, വിശിഷ്യാ ക്രിസ്ത്യന്‍ സമൂഹങ്ങള്‍ അര്‍മേനിയയില്‍ സുരക്ഷിതരാണെന്നും പ്രസിഡന്‍റ് അറിയിച്ചു.  തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റു സന്ദര്‍ശിച്ച പ്രസിഡന്‍റ് സര്‍സ്യാന്‍ കര്‍ദ്ദിനാള്‍ പിയെത്രോ പരോളിനുമായും, വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹറുമായും ചര്‍ച്ചകള്‍ നടത്തി. 

വത്തിക്കാന്‍ തോട്ടത്തില്‍ സ്ഥാപിച്ച അര്‍മേനിയന്‍ സഭാപിതാവായ നരേക്കിലെ വിശുദ്ധ ഗ്രിഗരിയുടെ പ്രതിമ അനാച്ഛാദന കര്‍മ്മത്തിലും പ്രസി‍ഡന്‍റ് സര്‍സിയാന്‍ പങ്കെടുത്തു.


(William Nellikkal)

06/04/2018 10:09