2018-04-04 19:56:00

“മനുഷ്യസ്നേഹി” തിയോഫിനച്ചന്‍ കടന്നുപോയിട്ട് 50 വര്‍ഷങ്ങള്‍


ദൈവദാസന്‍ തിയോഫിനച്ചന്‍റെ 50-Ɔο ചരമവാര്‍ഷികം അനുസ്മരിച്ചു.

“മനുഷ്യസ്നേഹി” എന്ന് അപരനാമത്താല്‍ കേരളത്തില്‍ അറിയപ്പെട്ട ദൈവദാസനായ കപ്പൂച്ചിന്‍ വൈദികന്‍റെ ചരമത്തിന്‍റെ 50-Ɔο വാര്‍ഷികം കൊച്ചിയില്‍ പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തില്‍ ഏപ്രില്‍ 4-Ɔο തിയതി ആചരിച്ചു.

ആലപ്പുഴ രൂപതയുടെ സഹായമെത്രാന്‍ ബിഷപ്പ് ജെയിംസ് ആനാപ്പറമ്പിലിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ബുധനാഴ്ച രാവിലെ
10-മണിക്ക് അര്‍പ്പിക്കപ്പെട്ട അനുസ്മരണ സമൂഹബലിയര്‍പ്പണത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വൈകുന്നേരം 6 മണിക്ക് വരാപ്പുഴയുടെ മുന്‍മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കലിന്‍റെ കാര്‍മ്മികത്വത്തിലും ദിവ്യബലി അര്‍പ്പിക്കപ്പെട്ടു.  പൊന്നുരുന്നി ആശ്രമത്തോടു ചേര്‍ന്നുള്ള ദൈവദാസന്‍റെ സ്മൃതിമണ്ഡപത്തില്‍ ദീപാര്‍ച്ചന നടത്തി അനുഗ്രഹം തേടി പ്രാര്‍ത്ഥിക്കുന്ന രീതി രാത്രി ഏറെ വൈകിയിട്ടും ചരമവാര്‍ഷികദിനത്തില്‍ തുടര്‍ന്നതായി ആശ്രമശ്രേഷ്ഠന്‍, ഫാദര്‍ റോബിന്‍ കപ്പൂച്ചിന്‍ വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തെ അറിയിച്ചു.

“വേദനിക്കുന്ന മനുഷ്യന്‍റെ തോളില്‍ കൈകോര്‍ത്തു നടന്ന തിയോഫിനച്ചന്‍” ജീവിച്ചിരുന്നപ്പോള്‍ത്തന്നെ ആത്മീയസിദ്ധിയുള്ള വൈദികനും വാഗ്മിയുമായിരുന്നു. മനുഷ്യരുടെ മദ്ധ്യത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന് ദൈവസ്നേഹവും കാരുണ്യവും ജാതിമതഭേദമെന്ന്യെ സകലര്‍ക്കും അനുഭവേദ്യമാക്കിയ സന്ന്യാസവര്യന്‍റെ മരണനാള്‍ മുതല്‍ ആയിരങ്ങളാണ് ആത്മീയാനുഗ്രഹങ്ങള്‍ തേടി പൊന്നുരുന്നിയിലുള്ള അദ്ദേഹത്തിന്‍റെ പൂജ്യശേഷിപ്പുകള്‍ക്കു മുന്നില്‍ എത്തുന്നത്.
യേശുവിന്‍റെ കാരുണ്യവും സ്നേഹവും കൊച്ചിനഗരപ്രാന്തത്തില്‍ പങ്കുവച്ച മനുഷ്യസ്നേഹിയായ “മറ്റൊരു ഫ്രാന്‍സിസ് അസ്സീസി”യായിരുന്നു തിയോഫിനച്ചനെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്ന് ചരമത്തിന്‍റെ വാര്‍ഷികപ്രാര്‍ത്ഥയില്‍ പങ്കെടുക്കാനെത്തിയ ക്രൈസ്തവനല്ലാത്ത ഒരു വിശ്വാസി സാക്ഷ്യപ്പെടുത്തി.

1913-ല്‍ കൊടുങ്ങല്ലൂരിലാണ് തിയോഫിനച്ചന്‍റെ ജനനം.








All the contents on this site are copyrighted ©.