2018-04-04 19:39:00

മാര്‍ട്ടിന്‍ ലൂതര്‍ അനുസ്മരണം രക്തസാക്ഷിത്വത്തിന്‍റെ 50-Ɔο വാര്‍ഷികം


സാമൂഹ്യസമുദ്ധാരകന്‍ മാര്‍ട്ടിന്‍ ലൂതര്‍ കിങിന്‍റെ (1929-1968) 50-Ɔο ചരമവാര്‍ഷികം
ഏപ്രില്‍ 4 ബുധനാഴ്ച.

വംശീയ സമഗ്രതയ്ക്കായി ജീവന്‍ സമര്‍പ്പിച്ച ആത്മീയ സാമൂഹിക പോരാളിയായിരുന്നു മാര്‍ട്ടിന്‍ ലൂതര്‍ കിങെന്ന് യുഎന്നിന്‍റെ ജനീവാ കേന്ദ്രത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് ഐവാന്‍ യാര്‍ക്കൊവിച് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു. അമേരിക്കയിലെ വര്‍ണ്ണവിവേചനത്തിനെതിരെ പോരാടുകയും കറുത്ത വര്‍ഗ്ഗക്കാരുടെ സാമൂഹിക സമുദ്ധാരണത്തിനായി ജീവന്‍ സമര്‍പ്പിക്കുകയും ചെയ്ത ആത്മീയ നേതാവായിരുന്നു മാര്‍ട്ടിന്‍ ലൂതറെന്ന് ആര്‍ച്ചുബിഷപ്പ് യാര്‍ക്കോവിച് പറഞ്ഞു.

1964-ല്‍ പോള്‍ ആറാമന്‍ പാപ്പയുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയിട്ടുള്ള മാര്‍ട്ടിന്‍ ലൂതറിന്‍റെ നിര്യാണത്തില്‍ വംശീയ വിവേചനത്തിനെതിരെ പോരാടിയ പ്രവാചകനെന്ന് പാപ്പാ അദ്ദേഹത്തെ വിശേഷിപ്പിച്ചു. മാര്‍ട്ടിന്‍ ലൂതര്‍ കിങിന്‍റെ ഇളയ പുത്രിയും മനുഷ്യാവകാശ സംരക്ഷണത്തിന്‍റെ പ്രയോക്താവുമായ ബെര്‍ണിസ് കിങ്ങ് വത്തിക്കാനില്‍വന്ന് കൂടിക്കാഴ്ച് നടത്തുകയുണ്ടായി. യുഎന്നിന്‍റെ ആസ്ഥാനകേന്ദ്രത്തു 2015-ല്‍ പാപ്പാ ഫ്രാന്‍സിസ് നടത്തിയ ചരിത്രപ്രധാനമായ പ്രഭാഷണത്തില്‍ മാര്‍ട്ടിന്‍ ലൂതര്‍ കിങ്നെ അമേരിക്കയുടെ പ്രചോദനാത്മകനായ സാമൂഹ്യസമുദ്ധാരകനെന്ന് വിശേഷിപ്പിച്ചു.                                                                                                                                                                                                                                                                                                                    

അറ്റ്ലാന്‍റയില്‍ 1929-ല്‍ ജനിച്ചു വളര്‍ന്ന ആഫ്രോ-അമേരിക്കനാണ് മാര്‍ട്ടിന്‍ ലൂതര്‍ കിങ്. പ്രോട്ടസ്റ്റന്‍് പാസ്റ്ററായി പ്രവര്‍ത്തിക്കവെ അമേരിക്കന്‍ സമൂഹത്തില്‍ തലപൊക്കിയ വര്‍ണ്ണവിവേചനത്തിനും വര്‍ഗ്ഗീയതയ്ക്കുമെതിരെ പോരാടിയ മനുഷ്യാവകാശത്തിന്‍റെ യോദ്ധാവായിരുന്നു. 1968-ല്‍ മെംഫിസില്‍ അദ്ദേഹത്തെ സാമൂഹ്യവിരുദ്ധര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു.








All the contents on this site are copyrighted ©.