സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

ക്രിസ്തീയവിരൂദ്ധാക്രമണം ആസൂത്രിതം-ബിഷപ്പ് കിഷോര്‍ കജുര്‍

റൂര്‍ഖെല രൂപത

03/04/2018 12:30

ഒറീസ്സാ സംസ്ഥാനത്തിലെ റൂര്‍ഖെല രൂപതയിലെ രണ്ട് ഇടവകകളില്‍ ഉയിര്‍പ്പു  ഞായറാഴ്ചയുണ്ടായ ക്രിസ്തീയവിരുദ്ധാക്രമണങ്ങള്‍ ആസൂത്രിതങ്ങളാണെന്ന് പ്രസ്തുത രൂപതയുടെ മെത്രാന്‍ കിഷോര്‍ കുമാര്‍ കജുര്‍ ആരോപിക്കുന്നു.

രാത്രി ഒരേ സമയത്താണ് ഏതാണ്ട് 8 കിലോമീറ്ററോളം അകലത്തില്‍ സ്ഥിതിചെയ്യുന്ന രണ്ടിടങ്ങളിലും ആക്രമണം ഉണ്ടായതെന്നും ഒരേ വിഭാഗത്തില്‍പ്പെട്ടവരാണ് അക്രമികളെന്നും അദ്ദേഹം പറയുന്നു.

മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍  റൂര്‍ഖെല സാമന്തരൂപതയായുള്ള കട്ടക്ക് ഭുവനേശ്വര്‍ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് ജോണ്‍ ബര്‍വ്വാ ആഹ്വാനം ചെയ്തു.

ഒരു മതേതര രാഷ്ട്രത്തില്‍ ഇത്തരമൊരാക്രമണം അപ്രതീക്ഷിതമായിരുന്നുവെന്നും മതസ്വാതന്ത്ര്യത്തെ നിഹനിക്കുന്ന ഇത്തരം ആക്രമണങ്ങള്‍ നാടിന് ലജ്ജാകരമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഒറിസ്സയിലെ കാണ്ഡമാലില്‍ ക്രിസ്തീയവിരുദ്ധാക്രമണം ഉണ്ടായതിന്‍റെ പത്താം വാര്‍ഷികമാണ് ഇക്കൊല്ലം എന്നതും ആര്‍ച്ചബിഷപ്പ് ബര്‍വ്വാ അനുസ്മരിച്ചു.

 

 

03/04/2018 12:30