സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

എല്‍ സാല്‍വദോറില്‍ കത്തോലിക്കാ വൈദികന്‍ വെടിയേറ്റു മരിച്ചു

വധിക്കപ്പെട്ട വൈദികന്‍ വ്വാള്‍ട്ടെര്‍ വാസ്കെസ് ഹിമേനെസിന് അന്തിമോപചാരം അര്‍പ്പിക്കുന്ന വിശ്വാസികള്‍ - AP

03/04/2018 12:49

മദ്ധ്യ അമേരിക്കന്‍ നാടായ എല്‍ സാല്‍വദോറില്‍ ഒരു യുവ കത്തോലിക്കാ വൈദികന്‍ വധിക്കപ്പെട്ടു.

36 വയസ്സു പ്രായമുണ്ടായിരുന്ന വ്വാള്‍ട്ടെര്‍ വാസ്കെസ് ഹിമേനെസ് എന്ന വൈദികനാണ് പെസഹാവ്യാഴാഴ്ച (29/03/28) അജ്ഞാതരായ ആക്രമികളുടെ വെടിയേറ്റു മരിച്ചത്.

ഒരു ദേവാലായത്തില്‍ പെസാഹാവ്യാഴ തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം ലാസ് ലഹാസ് എന്ന സ്ഥലത്തെ ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ക്കായി മൂന്നു പേരോടൊപ്പം യാത്ര ചെയ്യവെ സായുധരായ, മുഖംമൂടി ധരിച്ച, അക്രമികള്‍ വാഹനം തടഞ്ഞു നിറുത്തി വാഹനത്തില്‍ നിന്നിറക്കി മാറ്റി നിറുത്തി അദ്ദേഹത്തിന്‍റെ നേര്‍ക്ക്  നിറയൊഴിക്കുകയായിരുന്നു.

പാര്‍ശ്വവത്കൃതരായ യുവജനങ്ങളുടെ ഉന്നമനത്തില്‍ സവിശേഷ ശ്രദ്ധ ചെലുത്തിയിരുന്ന അദ്ദേഹം അവര്‍ക്കു വേണ്ടി ചെയ്തിരുന്ന പ്രവൃത്തികളാകണം ചിലരുടെ ശത്രുതയ്ക്ക് അദ്ദേഹത്തെ പാത്രമാക്കിയതെന്ന് കരുതപ്പെടുന്നു.

03/04/2018 12:49